LiveTV

Live

Kerala

ആത്മവിശ്വാസം കൈവിടാതെ അന്ധരായ ഇരട്ട സഹോദരങ്ങള്‍

Summary
ആത്മവിശ്വാസമുണ്ടെങ്കില്‍ ഒരിക്കലും വിധിക്ക് മുന്നില്‍ തോല്‍ക്കില്ലെന്ന് തെളിയിച്ചവരാണ് അന്ധരായ ഈ ഇരട്ട സഹോദരങ്ങള്‍. തിരുവനന്തപുരം ശാന്തിവിള സ്വദേശികളായ രാജേന്ദ്രനും സുരേന്ദ്രനും സ്വയം പര്യാപ്തരാണ്. പശുവളര്‍ത്തലാണ്

ആത്മവിശ്വാസമുണ്ടെങ്കില്‍ ഒരിക്കലും വിധിക്ക് മുന്നില്‍ തോല്‍ക്കില്ലെന്ന് തെളിയിച്ചവരാണ് അന്ധരായ ഈ ഇരട്ട സഹോദരങ്ങള്‍. തിരുവനന്തപുരം ശാന്തിവിള സ്വദേശികളായ രാജേന്ദ്രനും സുരേന്ദ്രനും സ്വയം പര്യാപ്തരാണ്. പശുവളര്‍ത്തലാണ് തൊഴില്‍. പാല്‍ കറയ്ക്കല്‍, തൊഴുത്ത് വൃത്തിയാക്കല്‍, വീടുകളില്‍ പാല്‍ എത്തിക്കല്‍ എല്ലാം ഇവര്‍ ഒറ്റയ്ക്ക് ചെയ്യും. അപൂര്‍വ രോഗം പിടിപെട്ട് പതിനാറ് വര്‍ഷം മുമ്പാണ് ഇവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത്.

ആരുടെയും മുന്നില്‍ കൈ നീട്ടരുതെന്ന ഉറച്ച തീരുമാനമുള്ളവരാണ് സുരേന്ദ്രനും രാജേന്ദ്രനും. കണ്‍നിറയെ കണ്ട നാടിന്റെയും വീടിന്റെയും നിറം മങ്ങിയ ഓര്‍മ മാത്രം ബാക്കിയുള്ളവര്‍. കഠിനാദ്ധ്വാനത്തിന്റെ വഴിയില്‍ നീങ്ങുന്ന ഇവര്‍ക്ക് കൈതാങ്ങായി ആത്മവിശ്വാസം മാത്രം.

വഴിയില്‍ വെച്ച് ആദ്യം സുരേന്ദ്രനെ കണ്ടു. പാല്‍ വിതരണം ചെയ്യുന്ന തിരക്കിലായിരുന്നു അദേഹം. പിന്നീട് രാജേന്ദ്രനെ കാണാന്‍ ശാന്തിവിള സൊസൈറ്റിയിലെത്തി. ഫാമില്‍ പശുവിനെ കറയ്ക്കുന്ന തിരക്കിലായിരുന്നു രാജേന്ദ്രന്‍. വിശദമായി സംസാരിച്ചു. രാജേന്ദ്രന് ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്. സുരേന്ദ്രന്‍ അവിവാഹിതനാണ്. ജീവിതം പിറകോട്ടല്ല, മുന്നോട്ടാണെന്ന് കാണിച്ചു തരികയാണ് ഈ നാല്‍പത്തിയേഴുകാരായ ഇരട്ടസഹോദരങ്ങള്‍.