LiveTV

Live

Kerala

ശരീരം തളര്‍ന്നിട്ടും മനസ് തളരാതെ റഹീം

Summary
ജീവിത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍‌ തളര്‍ന്നു പോകുന്നവരുണ്ട്. എന്നാല്‍ ആലുവ സ്വദേശി അബ്ദുള്‍ റഹീം വ്യത്യസ്തനാണ്.

ജീവിത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍‌ തളര്‍ന്നു പോകുന്നവരുണ്ട്. എന്നാല്‍ ആലുവ സ്വദേശി അബ്ദുള്‍ റഹീം വ്യത്യസ്തനാണ്. ശരീരം തളര്‍ന്നുപോയിട്ടും ജീവിതം തിരിച്ചുപിടിച്ച് വിജയിച്ച കഥയാണ് റഹീമിന് പറയാനുള്ളത്.

ജീവിതം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ഒരൊഴുക്കില്‍ ഇങ്ങനെ പോകുന്ന സമയത്താണ് റഹീമിനെയും കുടുംബത്തെയും തളര്‍ത്തിക്കൊണ്ട് വിധി തിരിച്ചടിച്ചത്. വലതു വശം പൂര്‍ണമായും ഇടത് വശം ഭാഗികമായും തളര്‍ന്നു. കട്ടിലില്‍ തന്നെ ഒടുങ്ങേണ്ട ജീവിതം. കിടന്നുപോയാല്‍ ഇനിയൊരിക്കലും എഴുന്നേല്‍ക്കാന്‍ പറ്റില്ലെന്ന് ഡോക്ടറുടെ ഓര്‍മപ്പെടുത്തല്‍. അങ്ങനെയാണ് എന്തെങ്കിലും ചെയ്യണമെന്ന് തോന്നിത്തുടങ്ങിയത്. വീട്ടില്‍ തന്നെ ഡിസ്പോസിബിള്‍ ഗ്ലാസും പ്ലേറ്റും ഉണ്ടാക്കുന്ന യൂണിറ്റ് തുടങ്ങി.

വലിയ വരുമാനമൊന്നും ഇല്ലെങ്കിലും ഈ കുടുംബം ഇന്ന് പിടിച്ചു നില്‍ക്കുന്നത് ഇതില്‍ നിന്നും കിട്ടുന്ന വരുമാനത്തിലാണ്. ശരീരം തളര്‍ത്തിയിട്ടും മനസ് തളരാതെ റഹീം ജീവിതയാത്രയില്‍ മുന്നോട്ടു പോവുകയാണ്.