LiveTV

Live

Kerala

മലപ്പുറത്ത് മികച്ച വിജയം നേടാന്‍ ഇപ്പോഴത്തെ കൂട്ടായ ശ്രമത്തിലൂടെ സാധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

മലപ്പുറത്ത് മികച്ച വിജയം നേടാന്‍ ഇപ്പോഴത്തെ കൂട്ടായ ശ്രമത്തിലൂടെ സാധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
Summary
യുഡിഎഫ് ഒന്നാംഘട്ട പ്രചാരണ അവലോകന യോഗം ചേര്‍ന്നു

ഇടതു മുന്നണിക്ക് സാന്നിധ്യമുള്ള ഇടങ്ങളില്‍ പ്രചാരണം കൂടുതല്‍ സജീവമാക്കാന്‍ യുഡിഎഫ് ഒന്നാംഘട്ട പ്രചാരണ അവലോകന യോഗത്തില്‍ തീരുമാനം. ഐക്യത്തോടെ മികച്ച രീതിയിലാണ് പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്നും യോഗം വിലയിരുത്തി. മലപ്പുറത്ത് മികച്ച വിജയം നേടാന്‍ ഇപ്പോഴത്തെ കൂട്ടായ ശ്രമത്തിലൂടെ സാധിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തിനു ശേഷം പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ ആദ്യ ഘട്ട പ്രചാരണം അവസാനിച്ച സാഹചര്യത്തിലായിരുന്നു അവലോകന യോഗം ചേര്‍ന്നത്.. യുഡിഎഫിന്റെ സംസ്ഥാന തല നേതാക്കള്‍ യോഗത്തില് പങ്കെടുത്തു. ഇടതു മുന്നണിയും ബിജെപിയും നടത്തുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിന് സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്തു. മിന്നുന്ന വിജയമാണ് യുഡിഎഫിനെ കാത്തിരിക്കുന്നതെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ ചേര്‍ന്ന യോഗങ്ങളില്‍ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തു. ഇതിനു പുറമേ പ്രചാരണത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനായി പഞ്ചായത്തുകള്‍ തോറും യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.