LiveTV

Live

Kerala

ദേശീയപാതകളിലെ മദ്യശാലകള്‍ പൂട്ടി; തുറന്നിരിക്കുന്ന മദ്യശാലകളില്‍ വന്‍ തിരക്ക്

ദേശീയപാതകളിലെ മദ്യശാലകള്‍ പൂട്ടി; തുറന്നിരിക്കുന്ന മദ്യശാലകളില്‍ വന്‍ തിരക്ക്
Summary
മദ്യശാലകളിലെത്തുന്നവരെ നിയന്ത്രക്കുന്നതിന് പൊലീസും ഏറെ പണിപെടുന്നു.

ദേശീയ സംസ്ഥാന പാതകളിലെ മദ്യശാലകള്‍ പൂട്ടിയതോടെ മറ്റിടങ്ങളിലെ മദ്യശാലകളില്‍ വന്‍ തിരക്കാണ് അനുഭവപെടുന്നത്. മദ്യശാലകളിലെത്തുന്നവരെ നിയന്ത്രക്കുന്നതിന് പൊലീസും ഏറെ പണിപെടുന്നു.

മണിക്കൂറുകള്‍ നീളുന്ന ക്യൂവാണ് ദേശീയ സംസ്ഥാന പാതകള്‍ക്ക് പുറത്തുള്ള ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്ക് മുന്നില്‍. ചിലര്‍ ബിവറേജസ് ഔട്ട് ലെറ്റുകള്‍ തുറക്കുന്നതിന് മുന്നേ എത്തി. മറ്റു ചിലരാകട്ടെ ജോലി ഉപേക്ഷിച്ചാണ് എത്തിയത്. എന്നാല്‍ ഈ തിരക്ക് മൂലം ദുരിതം പേറുന്നവരുമുണ്ട്. തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകള്‍ എത്തുന്നില്ലെന്നാണ് അവരുടെ പരാതി. ബിവറേജസിന് മുന്നിലെ തിരക്കു നിയന്ത്രിക്കുന്നതിനായി പൊലീസും ഏറെ പണിപെടുന്നു.