LiveTV

Live

Kerala

മുല്ലപ്പെരിയാര്‍ പൊട്ടുമെന്നത് പിജെ ജോസഫ് പണം വാങ്ങി നടത്തിയ നാടകമെന്ന് പിസി

Summary
അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫും, വാട്ടര്‍ അതോറിറ്റി അംഗമായിരുന്ന കെ.വി മാണിയും ഇതിനുവേണ്ടിയാണ് സ്വിറ്റ്‌സര്‍ലാന്റ് യാത്ര നടത്തിയത്.

മുല്ലപെരിയാര്‍ പൊട്ടുമെന്ന് പി.ജെ ജോസഫ് പ്രചരണം നടത്തിയത് സ്വിറ്റ്‌സര്‍ലാന്റിലെ കമ്പനിയില്‍നിന്നും പണം വാങ്ങിയശേഷമാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫും, വാട്ടര്‍ അതോറിറ്റി അംഗമായിരുന്ന കെ.വി മാണിയും ഇതിനുവേണ്ടിയാണ് സ്വിറ്റ്‌സര്‍ലാന്റ് യാത്ര നടത്തിയത്.

ആയിരം കോടിയുടെ പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തത്. എന്നാല്‍ ഡാം നിര്‍മ്മാണത്തിനെതിരെ തമിഴ്‌നാട്ടിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കമ്പനിക്ക് പണം തിരികെ നല്‍കിയെന്നും പി.സി ജോര്‍ജ് ആരോപിച്ചു. പി.ജെ ജോസഫിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തി പി.സി ജോര്‍ജ്. മുല്ലപെരിയാറില്‍ പുതിയ ഡാമിനായി സ്വിറ്റ്‌സര്‍ലാന്റ് കമ്പനിയില്‍നിന്നും പണം വാങ്ങി.