LiveTV

Live

Kerala

മിഠായിത്തെരുവിലെ പരിശോധന: ഉദ്യോഗസ്ഥരെ തടഞ്ഞത് അപലപനീയം

മിഠായിത്തെരുവിലെ പരിശോധന: ഉദ്യോഗസ്ഥരെ തടഞ്ഞത് അപലപനീയം
Summary
കോഴിക്കോട് മിഠായിത്തെരുവ് വിഷയത്തില്‍ വ്യാപാരിവ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും തമ്മില്‍ തര്‍ക്കം. കടകളില്‍ പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ..

കോഴിക്കോട് മിഠായിത്തെരുവ് വിഷയത്തില്‍ വ്യാപാരിവ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും തമ്മില്‍ തര്‍ക്കം. കടകളില്‍ പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസസിഡന്റിന്റെ നടപടി അപലപനീയമാണെന്ന് വികെസി മമ്മദ് കോയ കുറ്റപ്പെടുത്തി. നസറുദ്ദീന്റെ നിലപാടുകള്‍ വ്യാപാരികള്‍ക്ക് ഭാരമാവുകയാണെന്നും വ്യാപാരി വ്യവസായി സമിതി ആരോപിച്ചു. മിഠായിത്തെരുവില്‍ തീപിടിത്തം ഉണ്ടാകില്ലെന്ന് ഉറപ്പാക്കേണ്ടത് ജില്ലാ ഭരണകൂടമാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധന തടയുന്നത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥരെ തടഞ്ഞത് ധിക്കാരപരമാണെന്നും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

പൊതുതീരുമാനത്തില്‍ തന്നെ പങ്കാളികളായവര്‍ തന്നെ പരിശോധന തടയുന്നത് വ്യാപാരികള്‍ക്ക് അംഗീകരിക്കാനാവില്ലെന്നും വികെസി കൂട്ടിച്ചേര്‍ത്തു. കൊക്കകോള പെപ്സി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടും തീരുമാനം പിന്‍വലിച്ചതിനു പിന്നില്‍ പ്രത്യേക താല്പര്യമുണ്ടെന്നും വ്യാപാരി വ്യവസായ സമിതി ആരോപിച്ചു.