LiveTV

Live

Kerala

വർക്കലയിൽ ബാലികയെ പീഡിപ്പിച്ചെന്ന് പരാതി

വർക്കലയിൽ ബാലികയെ പീഡിപ്പിച്ചെന്ന് പരാതി
Summary
എൽകെജി വിദ്യാർത്ഥിയായ പെൺകുട്ടി അയൽവാസിയുടെ വീട്ടിൽ വെച്ച് പീഡനത്തിന് ഇരയായെന്നാണ് കേസ്.

വർക്കലയിൽ നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. എൽകെജി വിദ്യാർത്ഥിയായ പെൺകുട്ടി
അയൽവാസിയുടെ വീട്ടിൽ വെച്ച് പീഡനത്തിന് ഇരയായെന്നാണ് കേസ്. ഈ മാസം 23നാണ് സംഭവം നടന്നത്.

സമീപത്തെ വീട്ടിൽ കളിക്കാൻ പോയ കുട്ടി മടങ്ങിയെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി അമ്മയോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിനിരയായെന്ന സൂചന ലഭിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ സജീവിനെതിരെ പൊലീസ് കേസെടുത്തു.