LiveTV

Live

Kerala

കാസര്‍കോട് എസ് പി ഓഫീസ് നാട്ടുകാര്‍ ഉപരോധിക്കുന്നു

Summary
കൊല്ലപ്പെട്ട മദ്രസ അധ്യാപകന്റെ മൃതദേഹം കാസര്‍കോട് പൊതു ദര്‍ശനത്തിന് വെക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. പൊതുദര്‍ശനമെന്ന ആവശ്യം തള്ളിയ പോലീസ് മൃതദേഹം അധ്യാപകന്‍റെ ജന്‍മസ്ഥലമായ കുടകിലേക്ക്....

റിയാസ് മൗലവിയുടെ മൃതദേഹം വിട്ടുനല്‍കുന്നത് സംബന്ധിച്ച് പൊലീസും കുടുംബാംഗങ്ങളും തമ്മില്‍ തര്‍ക്കം. മൃതദേഹം കാസര്‍കോട് പൊതുദര്‍ശനത്തിന് വെക്കണമെന്ന കുടുംബക്കാരുടെയും നാട്ടുകാരുടെയും ആവശ്യം പരിഗണിക്കാതെ മടിക്കേരിയിലേക്ക് കൊണ്ട് പോയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ യുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം.

റിയാസ് മൌലവിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിnz നിന്നും വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കാസര്‍കോട് പൊതുദര്‍ശനത്തിനായി കൊണ്ടുവരുമെന്നായിരുന്നു ആദ്യ ധാരണ. ഇത് കാരണം റിയാസ് മൊലവിയുടെ ഉപ്പയും ഭാര്യയും കാസര്‍കോടെത്തയിരുന്നു. മറ്റ് ബന്ധുക്കള്‍ പരിയാരത്തും. മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വെച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോയി ഖബറടക്കാനായിരുന്നു തീരുമാനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കാസര്‍കോടെത്തിക്കാതെ മടിക്കോരിക്ക് കൊണ്ടുപോവാനായിരുന്നു പൊലീസ് തീരുമാനം. കാസര്‍കോട്ടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്തായിരുന്നു പൊലീസിന്റെ ഈ തീരുമാനം. ബന്ധുക്കളില്ലാതെ തന്നെ മൃതദേഹം പൊലീസ് മടിക്കേരിയിലെത്തിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ യുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. എഡിജിപി രാജേഷ് ദിവാന്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയിട്ടുണ്ട്.

.