LiveTV

Live

Kerala

ടോംസ് കോളജില്‍ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൌണ്‍സില്‍ തെളിവെടുപ്പ് ഇന്ന്

ടോംസ് കോളജില്‍ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൌണ്‍സില്‍ തെളിവെടുപ്പ് ഇന്ന്
Summary
കോളജിനെ സംബന്ധിച്ച് ഉയര്‍ന്ന പരാതിയിന്മേലുള്ള റിപ്പോര്‍ട്ട് നേരത്തെ സാങ്കേതിക സര്‍വകലാശാല ദേശീയ കൌണ്‍സിലിന് കൈമാറിയിരുന്നില്ല

കോട്ടയം മറ്റക്കര ടോംസ് കോളജില്‍ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൌണ്‍സില്‍ ഇന്ന് തെളിവെടുപ്പ് നടത്തും. കൌണ്‍സില്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള നാലംഗ സമിതിയാണ് തെളിവെടുപ്പിനായി എത്തുന്നത്. ടോംസ് കോളജിനെ സംബന്ധിച്ച് ഉയര്‍ന്ന പരാതിയിന്മേലുള്ള റിപ്പോര്‍ട്ട് നേരത്തെ സാങ്കേതിക സര്‍വകലാശാല ദേശീയ കൌണ്‍സിലിന് കൈമാറിയിരുന്നില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്നാണ് ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൌണ്‍സില്‍ അംഗങ്ങള്‍ കോളജില്‍ ഇന്ന് നേരിട്ടെത്തി വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും തെളിവെടുപ്പ് നടത്തുന്നത്.