LiveTV

Live

Kerala

വിശ്വവിഖ്യാതമായ തെറിയുമായി വിദ്യാര്‍ഥികള്‍; പ്രതിഷേധവുമായി എബിവിപിക്കാര്‍

വിശ്വവിഖ്യാതമായ തെറിയുമായി വിദ്യാര്‍ഥികള്‍; പ്രതിഷേധവുമായി എബിവിപിക്കാര്‍
Summary
മലയാളത്തിലെ തെറി വാക്കുകളുടെ ജാതിയും രാഷ്ട്രീയവും അന്വേഷിക്കുകയാണ് മാഗസിന്‍

അസഹിഷ്ണുതയുടെ ക്യാംപസ് രാഷ്ട്രീയത്തിന് മറ്റൊരു തെളിവാകുകയാണ് ഒരു കോളേജ് മാഗസിനെതിരായ പ്രതിഷേധം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് യുണിയന്റെ മാഗസിനെതിരെയാണ് പ്രതിഷേധം. വിശ്വ വിഖ്യാത തെറിയെന്നാണ് മാഗസിന്റെ പേര്. മലയാളത്തിലെ തെറി വാക്കുകളുടെ ജാതിയും രാഷ്ട്രീയവും അന്വേഷിക്കുകയാണ് മാഗസിന്‍

വധം ശിക്ഷയല്ല പ്രതികാരമാണെന്ന പേരിലുള്ള സംവാദവും മാഗസിന്‍ താളിലുണ്ട്. ഇത് ജുഡീഷ്യറിക്കെതിരാണെന്നാണ് മാഗസിനെതിരെ സമരം ചെയ്യുന്ന എ ബി വി പിയുടെ പക്ഷം. എ ബി വി പി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മാഗസിന്‍ കത്തിച്ചു. അസഹിഷ്ണുതയുടെ രാഷ്ട്രീയം തങ്ങളുടെ ക്യാപസിലും കൊടികുത്തിയെന്ന ബോധ്യപ്പെടുത്തലാണ് പ്രതിഷേധമെന്ന് മാഗസിന്‍ എഡിറ്റര്‍ ശ്രീ ഷമിം പറയുന്നു

മൂന്നാം ലിംഗക്കാര്‍ എന്ന പ്രയോഗത്തെ ഉയര്‍ത്തിക്കാട്ടി സമൂഹത്തിലെ ആണ്‍കോയ്മയെയും മാഗസിന്‍ ചോദ്യം ചെയ്യുന്നുണ്ട്. എ ബി വി പിയുടെ പ്രതിഷേധം കണക്കിലെടുത്താതെ മാഗസിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനാണ് കോളേജ് യൂണിയന്റെയും മാനേജ്മെന്റിന്റെയും നിലപാട്.