LiveTV

Live

Kerala

കലാലയ ഓര്‍മകള്‍ പങ്കുവെച്ച് മഹാരാജാസില്‍ തലമുറകളുടെ സംഗമം; മമ്മൂട്ടി മുഖ്യാതിഥി

കലാലയ ഓര്‍മകള്‍ പങ്കുവെച്ച് മഹാരാജാസില്‍ തലമുറകളുടെ സംഗമം; മമ്മൂട്ടി മുഖ്യാതിഥി
Summary
പഠിച്ച കലാലയത്തില്‍ ഒരിക്കല്‍ കൂടി എത്തിയപ്പോള്‍ മമ്മൂട്ടി മഹാരാജാസിലെ പഴയ വിദ്യാര്‍ഥിയായി മാറി

കലാലയ ഓര്‍മകള്‍ പങ്കുവെച്ച് മഹാരാജാസ് കോളജില്‍ തലമുറകളുടെ സംഗംമം. ഒന്നര നൂറ്റാണ്ട് പിന്നിടുന്ന കലാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥികളാണ് മഹാരാജകീയം എന്ന പേരില്‍ ഒത്തുകൂടിയത്. മുഖ്യന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ നടന്‍ മമ്മൂട്ടി മുഖ്യാതിഥിയായി.

മഹാരാജാസിന് എന്നും പ്രണയത്തിന്റെ കാറ്റായിരുന്നു. കലാലയത്തിലെ മുറ്റത്തിനും ചുമരുകള്‍ക്കും ഒരുപാട് വേദനങ്ങളും നേട്ടങ്ങളും പങ്കുവെക്കാനുണ്ട്. പഠിച്ച കലാലയത്തില്‍ ഒരിക്കല്‍ കൂടി എത്തിയപ്പോള്‍ മമ്മൂട്ടി മഹാരാജാസിലെ പഴയ വിദ്യാര്‍ഥിയായി മാറി.

ഈ സംഗമത്തില്‍ എത്തിയില്ലെങ്കില്‍ അപരാധമായി പോയനെ എന്നേ ചിന്തയായിരുന്നു കോളേജ് മുറ്റത്ത് എത്തിയ ഓരോ പൂര്‍വ്വ വിദ്യാര്‍ഥിക്കും. ധനമന്ത്രി തോമസ് ഐസക്, വയലാര്‍ രവി, എം കെ സാനുമാഷ്, ഹൈബി ഈഡന്‍ എംഎല്‍എ, ബിനോയ് വിശ്വം അങ്ങനെ പോകുന്നു പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ഥികളുടെ നിര. ഹൈക്കോടതി ജഡ്ജി മുതല്‍ സാധാരണക്കാര്‍ വരെയുള്ളവര്‍ ഓടി നടന്ന് സൌഹൃദം പങ്കുവെക്കുന്ന കാഴ്ചയ്ക്കാണ് മഹാരാജാസ് കോളേജ് സാക്ഷ്യം വഹിച്ചത്. പണ്ട് പഠിച്ചതും ഇണങ്ങിയതും പിണങ്ങിയതുമായ ഓരേ ഇടവും പഴയ കുട്ടികള്‍ ഓടി നടന്ന് കാണുന്നത് പുതിയ കുട്ടികള്‍ കൌതുകത്തോടെ നോക്കി കണ്ടു. 2008-ലാണ് ആദ്യ മഹാരാജകീയം സംഘടിപ്പിച്ചത്.