LiveTV

Live

Kerala

വെള്ളറട വില്ലേജ് ഓഫീസ് വിവരാവകാശത്തിന് മറുപടി നല്‍കിയില്ല

വെള്ളറട വില്ലേജ് ഓഫീസ് വിവരാവകാശത്തിന് മറുപടി നല്‍കിയില്ല
Summary
വിവരാവകാശത്തിന് മറുപടി നല്‍കാത്ത വില്ലേജ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നിലപാട് ശരിയല്ലെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യവിവരാവകാശ കമ്മീഷണര്‍ അറിയിച്ചു...

തിരുവനന്തപുരത്തെ വില്ലേജ് ഓഫീസ് തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ വിശദാംശങ്ങള്‍ നല്‍കാതിരുന്ന വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടിക്ക് വിവരാവകാശ കമ്മീഷണറുടെ ശിപാര്‍ശ. വില്ലേജ് ഓഫീസര്‍ വിവരാവകാശ നിയമത്തിന്റെ ലംഘനം നടത്തിയെന്നും വിവരാവകാശ കമ്മീഷണര്‍ അറിയിച്ചു.

കഴിഞ്ഞ കുറേ നാളുകളായി വെള്ളറട വില്ലേജ് ഓഫീസില്‍ സേവനാവകാശ ലംഘനം നടക്കുന്നുവെന്ന് പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വില്ലേജ് ഓഫീസിന് തീയിട്ട സംഭവത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ച് അഡ്വക്കേറ്റ് ഡിബി ബിനു വിവരാവകാശ അപേക്ഷ നല്‍കിയത്. ഇതിന് മറുപടി നല്‍കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറായില്ല. തുടര്‍ന്ന് അപ്പീല്‍ നല്‍കിയതോടെയാണ് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിഷയത്തില്‍ ഇടപെട്ടത്. വിവരാവകാശത്തിന് മറുപടി നല്‍കാത്ത വില്ലേജ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നിലപാട് ശരിയല്ലെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യവിവരാവകാശ കമ്മീഷണര്‍ അറിയിച്ചു. എത്രയും വേഗം വിവരങ്ങള്‍ ലഭ്യമാക്കാനും ഉത്തരവിട്ടിട്ടുണ്ട്.

പോക്ക് വരവ് സര്‍ട്ടിഫിക്കറ്റിനായി പലവതണ വില്ലേജ് ഓഫീസില്‍ കയറി ഇറങ്ങിയ സാംകുട്ടി, അവസാനം ഗതിയില്ലാതെ വില്ലേജ് ഓഫീസിന് തീയിടുകയായിരുന്നു. തീപിടുത്തത്തില്‍ സാംകുട്ടിയുടേതടക്കമുള്ള രേഖകള്‍ നശിച്ചുവെന്നാണ് വില്ലേജ് ഓഫീസര്‍ വിവരാവകാശത്തിന് മറുപടി നല്‍കിയത്. എന്നാല്‍ ഇടത് സര്‍ക്കാര്‍ വന്നതോടെ ഈ സ്ഥലത്തിന്റെ രേഖകള്‍ കണ്ടെത്തി പോക്ക് വരവ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. ഈ രേഖകളാണ് ഡിബി ബിനു വിവരങ്ങള്‍ ആവശ്യപ്പെട്ടത്.