LiveTV

Live

Kerala

കാലാവധി കഴിഞ്ഞിട്ടും സിഡബ്ല്യുസി കമ്മിറ്റികള്‍ പുനഃസ്സംഘടിപ്പിച്ചില്ല

 കാലാവധി കഴിഞ്ഞിട്ടും സിഡബ്ല്യുസി കമ്മിറ്റികള്‍ പുനഃസ്സംഘടിപ്പിച്ചില്ല
Summary
തെക്കന്‍ ജില്ലകളിലെ കമ്മിറ്റികളുടെ കാലാവധി അവസാനിച്ചിരിക്കെ അവ ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു.

സംസ്ഥാനത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും കമ്മിറ്റികള്‍ പുനഃസ്സംഘടിപ്പിച്ചിട്ടില്ല. അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ അംഗങ്ങളുടെ നിയമനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. തെക്കന്‍ ജില്ലകളിലെ കമ്മിറ്റികളുടെ കാലാവധി അവസാനിച്ചിരിക്കെ അവ ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു.

അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുനഃസംഘടിപ്പിച്ചവയാണ് ഇപ്പോഴുളള കമ്മിറ്റികളെല്ലാം. പുനഃസ്സംഘടന നടന്നില്ലെങ്കിലും നിലവിലുള്ള കമ്മിറ്റികള്‍ക്ക് കാലാവധി കഴിഞ്ഞും പ്രവര്‍ത്തിക്കാം. അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളായതിനാല്‍ ഇവയുടെ തീരുമാനം ജില്ലാ കോടതികളിലേ ചോദ്യം ചെയ്യാനാകൂ. പോക്‌സോ നിയമപ്രകാരം ശിക്ഷ ലഭിക്കേണ്ട കേസുകളില്‍ പോലും അന്വേഷണം നടത്താന്‍ നിര്‍ദേശിക്കാതെ ഒത്തുതീര്‍പ്പാക്കുകയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ ചെയ്യുന്നതെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. കമ്മിറ്റികളെ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥ സംവിധാനമൊരുക്കുമെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു.

എന്നാല്‍, മന്ത്രിയുടെ പ്രഖ്യാപനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഒരു അര്‍ധ ജുഡീഷ്യല്‍ സംവിധാനത്തെ ഉദ്യോഗസ്ഥ തലത്തില്‍ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ സാധ്യമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.