LiveTV

Live

Kerala

നടിക്കെതിരായ ആക്രമണം; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Summary
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെയും വിജീഷിനെയും വാഗമണിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെയും വിജീഷിനെയും വാഗമണിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇതിനിടെ മറ്റു നാല് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചു.

കോടതിയില്‍ ഹാജരാക്കിയ നാലു പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നാം തിയതി വരെയാണ് പൊലീസ് കസ്റ്റഡി കാലാവധി. പ്രദീപ്, സലിം, മാര്‍ട്ടിന്‍, മണികണ്ഠന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍വിട്ടത്. അതേസമയം, സുനി കേസില്‍ കുടുക്കിയതാണെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു.