LiveTV

Live

Kerala

വരള്‍ച്ച രൂക്ഷമായതോടെ ആദിവാസികള്‍ മലയിറങ്ങുന്നു

വരള്‍ച്ച രൂക്ഷമായതോടെ ആദിവാസികള്‍ മലയിറങ്ങുന്നു
Summary
പതിനഞ്ച് കുടുംബങ്ങളാണ് റിസര്‍വോയറില്‍ കുഴി കുത്തി എടുക്കുന്ന വെള്ളം കൊണ്ട് ജീവിക്കുന്നത്.

തൃശൂര്‍ വാണിയമ്പാറയില്‍ വരള്‍ച്ച മൂലം ആദിവാസികള്‍ മലയിറങ്ങുന്നു. മലയിറങ്ങിയവര്‍ വെള്ളത്തിനായി പീച്ചി അണക്കെട്ടിന്റെ റിസര്‍വോയറില്‍ കുടില്‍ കെട്ടിയാണ് താമസിക്കുന്നത്. പതിനഞ്ച് കുടുംബങ്ങളാണ് റിസര്‍വോയറില്‍ കുഴി കുത്തി എടുക്കുന്ന വെള്ളം കൊണ്ട് ജീവിക്കുന്നത്.

62 കുടുംബങ്ങളുണ്ട് വാണിയമ്പാറ മണിയന്‍കിണര്‍ കോളനിയില്‍. പകുതിയിലധികം പേര്‍ക്ക് പശുക്കളുണ്ട്. മില്‍മക്ക് കൊടുക്കുന്ന പാലാണ് ഉപജീവനമാര്‍ഗം. വെള്ളമില്ലാതായപ്പോള്‍ അതും നിലച്ച് തുടങ്ങി. അതോടെ താഴെക്കിറങ്ങി. കുടില്‍ കെട്ടാന്‍ അണക്കെട്ടിന്റെ റിസര്‍വോയറിലെത്തിയപ്പോള്‍ അവിടെയുമില്ല വെള്ളം. ചെറിയ കുഴികളുണ്ടാക്കി.

വനപ്രദേശമല്ലേ, മൃഗങ്ങള് ഇറങ്ങുമോ എന്ന് ചോദിച്ചപ്പോള്‍ ഇവിടെയില്ല, കുറച്ചപ്പുറത്ത് ആനയിറങ്ങും. പുലിയിറങ്ങും. പുലി മനുഷ്യരെ ഇതുവരെ ആക്രമിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

പഞ്ചായത്ത് അധികൃതര്‍ കഴിഞ്ഞ ദിവസം മുതല്‍ വെള്ളം വാഹനത്തിലെത്തിക്കുന്നു. ഇത് പക്ഷേ ആവശ്യങ്ങള്‍ക്ക് തികയുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.