LiveTV

Live

Kerala

വൈദ്യുതികമ്പി പൊട്ടിവീണുള്ള അപകടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗവുമായി യുവാവ്

വൈദ്യുതികമ്പി പൊട്ടിവീണുള്ള അപകടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗവുമായി യുവാവ്
Summary
വൈദ്യതി കമ്പി പൊട്ടിവീണാലുടന്‍ ഋൃഷികേശ് കണ്ടെത്തിയ ഉപകരണത്തില്‍ നിന്ന് ഒരു സിഗ്‌നല്‍ പുറത്തേക്ക് വരും

വൈദ്യുതികമ്പി പൊട്ടിവീണുള്ള അപകടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗവുമായി ഒരു യുവശാസ്ത്രജ്ഞന്‍. വൈദ്യുതി മൂലമുള്ള അപകടങ്ങള്‍ കുറയ്കക്കുന്നതിനായി ആലപ്പുഴ മുഹമ്മ സ്വദേശി ഋഷികേഷ് നടത്തിയ കണ്ടുപിടിത്തം ആരേയും അമ്പരപ്പിക്കുന്നതാണ്.

ഋഷികേശ് കണ്ടുപിടുത്തങ്ങളുടെ തോഴനാണ്. വൈദ്യുതി കമ്പി പൊട്ടിവീണ് വൈദ്യുതാഘാതമേറ്റ് മരിച്ചു. നമ്മളൊക്കെ പലകുറി കേട്ടും വായിച്ചും അറിഞ്ഞവര്‍ക്ക് ഈ ചെറുപ്പക്കാരന്‍ ആശ്വാസമാണ്. ഈ അപകടം ഒഴിവാക്കാനുള്ള കണ്ടുപിടുത്തവുമായിട്ടാണ് ഋഷികേശിന്റെ വരവ്. 11 കെ.വിക്ക് മുകളിലുള്ള വൈദ്യുതികമ്പികള്‍ പൊട്ടിവീണാല്‍ വൈദ്യുതിബന്ധം വിശ്ചേദിക്കാനുള്ള സംവിധാനം സംസ്ഥാനത്തുണ്ട്. എന്നാല്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സാധാരണ വൈദ്യുതികമ്പികള്‍ പൊട്ടിവീണാല്‍ അറിയുന്നതിനും പെട്ടെന്ന് വൈദ്യുതി ബന്ധം വിശ്ചേദിക്കുന്നതിനുമുള്ള സംവിധാനം ഇല്ല. അതുകൊണ്ടാണ് പലപ്പോഴും വൈദ്യുതികമ്പി പൊട്ടിവീണുണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്. ഈ ചിന്തയില്‍ നിന്നാണ് പുതിയ ഉപകരണത്തിന്റെ പിറവി.

വൈദ്യതി കമ്പി പൊട്ടിവീണാലുടന്‍ ഋൃഷികേശ് കണ്ടെത്തിയ ഉപകരണത്തില്‍ നിന്ന് ഒരു സിഗ്‌നല്‍ പുറത്തേക്ക് വരും. കമ്പിയില്‍ നിന്നുള്ള വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടും. വൈദ്യുതി കമ്പി പൊട്ടി താഴെ എത്തുന്നതിനു മുമ്പു തന്നെ വൈദ്യുതി വിച്ഛേദിക്കപ്പെടും എന്നതാണ് ഇതിന്റെ പ്രത്യേകത. ഋഷികേശിന്റെ കണ്ടുപിടുത്തത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരം വരെ ലഭിച്ചിട്ടുണ്ട്. ഋഷികേശിന്റെ ഈ കണ്ടുപിടുത്തവും രാഷ്ട്രപതിയുടെ നാഷ്ണല്‍ ഇന്നവേഷന്‍ അവാര്‍ഡ് കമ്മറ്റിയുടെ പരിഗണനയിലാണ്.