LiveTV

Live

Kerala

ബിജെപിക്ക് കേരളത്തില്‍ ഒറ്റക്ക് വളരാന്‍‌ സാധിക്കില്ല: വെള്ളാപ്പള്ളി

ബിജെപിക്ക് കേരളത്തില്‍ ഒറ്റക്ക് വളരാന്‍‌ സാധിക്കില്ല: വെള്ളാപ്പള്ളി
Summary
എന്‍ഡിഎ കേരളത്തില്‍ ഒറ്റക്കെട്ടല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍.


ബിജെപിക്ക് സംസ്ഥാനത്ത് ഒറ്റയ്ക്ക് വളരാന്‍ സാധിക്കില്ലെന്നും എന്‍ഡിഎയിലെ ഘടകകക്ഷികളോട് നീതി കാണിക്കുന്നില്ലെന്നും ആരോപിച്ച് വെള്ളാപ്പള്ളി നടേശന്‍ വീണ്ടും രംഗത്ത്. കൂട്ടായി പ്രവര്‍ത്തിക്കാതെ ബിജെപി മാത്രം വളരാന്‍ ശ്രമിക്കുകയാണ്. എന്‍ഡിഎ മുന്നണി ഒറ്റക്കെട്ടല്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഘടകക്ഷികള്‍ക്ക് കൊടുത്ത വാക്കു പാലിച്ചില്ലെന്നും ആരോപിച്ചു.

ഒരിടവേളക്ക് ശേഷമാണ് ബിജെപിക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി രംഗത്ത് വരുന്നത്. ആരോപണങ്ങളെല്ലാം പഴയതാണെങ്കിലും അതൃപ്തിക്ക് ആക്കം കൂടി. സമുദായ സംഘടന ആവശ്യപ്പെട്ടതൊന്നും നല്‍കിയില്ലെന്ന് പറഞ്ഞ ജനറല്‍ സെക്രട്ടറി ഇനി ആവശ്യങ്ങള്‍ പറയില്ലെന്നാണ് നിലപാട്.

താന്‍ ബി ഡി ജെ എസ് കാരന്‍ അല്ല എന്ന് പറയുന്നെങ്കിലും അവരോടുള്ള അവഗണയും മറച്ചു വെക്കുന്നില്ല. മാത്രവുമല്ല ബി ജെ പി ക്ക് കിട്ടിയ സീറ്റില്‍ തങ്ങള്‍ക്കുമുള്ള അവകാശവാദം ഉന്നയിക്കയും ചെയ്തു.