LiveTV

Live

Kerala

തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൌലവി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൌലവി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
Summary
ഹാജിമാര്‍ക്ക് കരിപ്പൂരില്‍ നിന്ന് തന്നെ യാത്ര ചെയ്യാനുള്ള സൌകര്യം ഒരുക്കണമെന്നും ഇന്നത്തെ ഹജ്ജ് കമ്മിറ്റി യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൌലവിയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. കോട്ടുമല ബാപ്പു മുസ്ല്യാരുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ചെയര്‍മാനായി മുഹമ്മദ് കുഞ്ഞ് മൌലവിയെ തെരഞ്ഞെടുത്തത്. ഹാജിമാര്‍ക്ക് കരിപ്പൂരില്‍ നിന്ന് തന്നെ യാത്ര ചെയ്യാനുള്ള സൌകര്യം ഒരുക്കണമെന്നും ഇന്നത്തെ ഹജ്ജ് കമ്മിറ്റി യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന സെക്രട്ടറിയായ തൊടിയൂര്‍ 12,000ത്തോളം ആലിമീങ്ങള്‍ അംഗമായ ലജ്‌നത്തുല്‍ മുഅല്ലിമീന്റെ സംസ്ഥാന പ്രസിഡന്റാണ്. കരുനാഗപ്പളളി സ്വദേശിയാണ്.