LiveTV

Live

Kerala

ഗെയില്‍ വാതക പൈപ് ലൈനിനെതിരെ എതിര്‍പ്പ് വീണ്ടും ശക്തമാകുന്നു

ഗെയില്‍ വാതക പൈപ് ലൈനിനെതിരെ എതിര്‍പ്പ് വീണ്ടും ശക്തമാകുന്നു
Summary
കേരളം കൂറ്റനാട്ടേക്ക് എന്ന പേരില്‍ സമരസംഗമം സംഘടിപ്പിക്കുമെന്നും സമരനേതാക്കള്‍

ഗെയില്‍ വാതക പൈപ് ലൈനിനെതിരെ പ്രാദേശികമായി എതിര്‍പ്പ് വീണ്ടും ശക്തമാകുന്നു. പാലകക്കാട് ജില്ലയിലെ കൂറ്റനാട് നടന്ന പൊലീസ് അതിക്രമങ്ങളാണ് ഇടക്കാലത്ത് നിലച്ച പ്രക്ഷോഭങ്ങള്‍ വീണ്ടും സജീവമാവാന്‍ കാരണം.

കൂറ്റനാട് നടന്ന പൊലീസ് അതിക്രമങ്ങളെ തുടര്‍ന്ന് സമരക്കാരായ നാട്ടുകാര്‍ ഇപ്പോള്‍ ഭീതിയിലാണ്. പുരുഷന്‍മാരാരും രാത്രി കാലങ്ങളില്‍ വീടുകളിലുണ്ടാവാറില്ല. രാത്രി കാലങ്ങളില്‍ പൊലീസ് വീടുകള്‍ തോറും അരിച്ചു പെറുക്കുന്നു. പദ്ധതി പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്. പൈപ് ലൈനിന് നാട്ടുകാര്‍ എതിരായിരുന്നില്ല. എന്നാല്‍, നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തിയുള്ള പ്ലാന്‍റ് നിര്‍മാണവും പൈപ്പിടലുമാണ് പ്രതിഷേധം ക്ഷണിച്ചു വരുത്തിയത്. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം ചെറുത്തു തോല്‍പിക്കുമെന്നാണ് സമരക്കാരുടെ നിലപാട്

കേരളത്തിലെ വ്യത്യസ്ത സമരസംഘടനകളെയും പൊതുപ്രവര്‍ത്തകരെയും കോര്‍ത്തിണക്കി കേരളം കൂറ്റനാട്ടേക്ക് എന്ന പേരില്‍ സമരസംഗമം സംഘടിപ്പിക്കുമെന്നും സമരനേതാക്കള്‍ പറഞ്ഞു.