LiveTV

Live

Kerala

പ്രബുദ്ധ കേരളം എംടിയെ കോട്ടകെട്ടി സംരക്ഷിക്കും: മുഖ്യമന്ത്രി

പ്രബുദ്ധ കേരളം എംടിയെ കോട്ടകെട്ടി സംരക്ഷിക്കും: മുഖ്യമന്ത്രി
Summary
നിര്‍മാല്യം പോലുള്ള സിനിമകള്‍ ഇപ്പോഴാണ് എടുത്തിരുന്നുവെങ്കില്‍ എന്തായിരിക്കും സ്ഥിതിയെന്നും പിണറായി

പ്രബുദ്ധ കേരളം എം ടി വാസുദേവന്‍ നായരെ കോട്ടകെട്ടി സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാല്യം പോലുള്ള സിനിമകള്‍ ഇപ്പോഴാണ് എടുത്തിരുന്നുവെങ്കില്‍ എന്തായിരിക്കും സ്ഥിതിയെന്നും പിണറായി ചോദിച്ചു. കോഴിക്കോട് വടകരയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രഥമ വാഗ്ഭടാനന്ദ പുരസ്കാരം എംടി വാസുദേവന്‍ നായര്‍ക്ക് പിണറായി സമ്മാനിച്ചു.

അസഹിഷ്ണുത സമൂഹത്തില്‍ കൂടി വരുന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്. എം ടി വാസുദേവന്‍ നായരെ പോലുള്ളവര്‍ക്കെതിരെ പോലും സംഘപരിപാര്‍ ശക്തികള്‍ അസഹിഷ്ണുതയുടെ സമീപനമാണ് സ്വീകരിക്കുന്നത്. ഇതൊരു കാരണവശാലും പ്രബുദ്ധ കേരളം അംഗീകരിക്കില്ല. കേരളം ഒറ്റക്കെട്ടായി എംടിക്ക് പിന്നിലുണ്ടെനന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ചടങ്ങില്‍ വാഗ്ഭടാനന്ദ പുരസ്കാരം മുഖ്യമന്ത്രി എം ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിച്ചു. കവി പ്രഭാവര്‍മ പ്രശസ്തി പത്രം സമര്‍പ്പിച്ചു. പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു.

ചടങ്ങില്‍ പത്മശ്രീ മീനാക്ഷി അമ്മയെ ആദരിച്ചു. മന്ത്രിമാരായ ജി സുധാകരന്‍, ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.