LiveTV

Live

Kerala

അനധികൃത ഭൂമി ഏറ്റെടുക്കല്‍: രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം

അനധികൃത ഭൂമി ഏറ്റെടുക്കല്‍: രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം
Summary
ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതെ റവന്യു വകുപ്പ് കമ്പനികളെ സഹായിക്കുന്നുവെന്ന് വിമര്‍ശനം

ഹാരിസണും ടാറ്റയും ഉള്‍പ്പെടെയുള്ള കമ്പനികളുടെ കൈവശമുള്ള അഞ്ച് ലക്ഷം ഏക്കര്‍ അനധികൃത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന എം ജെ രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം. ഭൂമി ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുന്നതായി റവന്യു മന്ത്രി പറയുന്നുണ്ടെങ്കിലും ഹാരിസണിന്റെ ഭൂമി ഏറ്റെടുത്ത കേസില്‍ സത്യവാങ്മൂലം നല്‍കാതെ കേസ് തോറ്റുകൊടുക്കാനാണ് റവന്യു വകുപ്പിന്റെ ശ്രമമെന്നാണ് വിമര്‍ശം.

കേരളത്തില്‍ ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഭൂമിയില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ ഓഫീസറായിരുന്ന എം ജി രാജമാണിക്യം 2016 ജൂണില്‍ വന്‍കിട തോട്ടങ്ങളുടെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹാരിസണ്‍, ടാറ്റ ഉള്‍പ്പടെയുള്ള കമ്പനികള്‍ വ്യാജ ആധാരത്തിലൂടെയും ഫെറ നിയമവും ഭൂ നിയമങ്ങളും ലംഘിച്ച് 5 ലക്ഷം ഏക്കറോളം ഭൂമി കൈവശം വെച്ചിരിക്കുന്നതായി ഇതില്‍ കണ്ടെത്തി. നിയമനിര്‍മാണത്തിലൂടെ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ ശിപാര്‍ശ. എന്നാല്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് ആരോപണം.

ഹാരിസണിന്റെ ഭൂമി ഏറ്റെടുക്കല്‍ കേസുകളില്‍ അനുകൂല വിധികള്‍ സമ്പാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ഭട്ടിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാറ്റിയിരുന്നു. പിന്നീട് ഹാരിസണിന്റെയും റായ് ബഹദൂര്‍ ടീ കമ്പനിയുടെയും കേസുകളില്‍ സര്‍ക്കാര്‍ വക്കീല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതെ റവന്യു വകുപ്പ് കമ്പനികളെ സഹായിക്കുകയാണെന്നും വിമര്‍ശമുണ്ട്.

റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് ഭൂ അധികാര സമിതിയും ദലിത് ആദിവാസി സംഘടനകളും.