LiveTV

Live

Kerala

ആഫ്രിക്കയില്‍ തടവില്‍ കഴിഞ്ഞ 5 മലയാളികള്‍ നാട്ടിലെത്തി

ആഫ്രിക്കയില്‍ തടവില്‍ കഴിഞ്ഞ 5 മലയാളികള്‍ നാട്ടിലെത്തി
Summary
നാല് വര്‍‌ഷം തടവിന് ശിക്ഷിച്ച ഇവരെ പൊതുമാപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു

ടോംഗോയിലെ ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ട അഞ്ച് മലയാളികള്‍ നാട്ടിലെത്തി. നാല് വര്‍‌ഷം തടവിന് ശിക്ഷിച്ച ഇവരെ പൊതുമാപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. ഇന്നലെ രാത്രിയില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവരെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്.

എറണാകുളം സ്വദേശികളായ ഗോഡ്വിന്‍ ആന്റണി, തരുണ്‍ ബാബു , നിധിന്‍ ബാബു, ഷാജി അബ്ദുള്ള, നവീന്‍ ഗോപി എന്നിവരാണ് നാല് വര്‍ഷത്തെ തടവ് ജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയത്. 2013 ല്‍ ഒരു കപ്പല്‍ കമ്പനിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ടോംഗോയില്‍ എത്തിയത്. എന്നാല്‍ പറഞ്ഞിരുന്ന ജോലി ഇവര്‍ക്ക് ലഭിച്ചില്ല. താമസിച്ചിരുന്ന സ്ഥലത്ത് നടന്ന ഒരു മോഷണകുറ്റം ഇവരുടെ മേല്‍ ചുമത്തപ്പെട്ടതോടെ ഇവര്‍ ജയിലിലുമായി.

രണ്ട് വര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷം ഇവരെ നാല് വര്‍ഷത്തേക്ക് ടോംഗോ കോടതി തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. വിദേശ മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ടോംഗോ പ്രസിഡന്റിന്റെ പൊതുമാപ്പില്‍ ഉള്‍പ്പെടുത്തി ഇവരെ വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഖത്തറിലെ പ്രമുഖ അഭിഭാഷകനായ നിസാര്‍ കേച്ചേരിയാണ് ഇവര്‍ക്കുവേണ്ടി അപ്പീല്‍കോടതിയില്‍ ഹാജരായത്. ഒരു മലയാളി അഭിഭാഷകനെ ആദ്യമായി ആഫ്രിക്കന്‍ കോടതിയില്‍ വാദിക്കാന്‍ അനുവദിച്ച സംഭവം കൂടിയാണ് ഇത്.