LiveTV

Live

Kerala

ആര്‍.സി.സിയിലെത്തുന്ന രോഗികള്‍ക്ക് താങ്ങായി സി.എച്ച് സെന്ററും അഭയ കേന്ദ്രവും

ആര്‍.സി.സിയിലെത്തുന്ന രോഗികള്‍ക്ക് താങ്ങായി സി.എച്ച് സെന്ററും അഭയ കേന്ദ്രവും
Summary
ആര്‍.സി.സിയിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍നല്‍കാനായി തുടങ്ങിയ അഭയ ചാരിറ്റബിള്‍ ട്രസ്റ്റ് നാല് വര്‍ഷം മുമ്പാണ് അഭയ കേന്ദ്രം തുടങ്ങിയത്

കാന്‍സര്‍ രോഗികള്‍ക്ക് അത്താണിയായി നിരവധി സ്ഥാപനങ്ങളാണ് തിരുവനന്തപുരം ആര്‍.സി.സിക്ക് ചുറ്റുമുള്ളത്. താമസത്തിന് സൌകര്യമൊരുക്കുന്ന പന്ത്രണ്ടോളം കേന്ദ്രങ്ങളുമുണ്ട്. കേരളത്തിന്റെ വടക്ക് നിന്നും തമിഴ്നാട്ടില്‍ നിന്നും എത്തുന്ന രോഗികള്‍ക്ക് എല്ലാ സൌകര്യങ്ങളുമൊരുക്കി കര്‍മനിരതരായ മനുഷ്യര്‍. ഈ കാന്‍സര്‍ ദിനത്തില്‍ അവരുടെ സേവനത്തെ അവഗണിക്കാനാവില്ല. 2004ലാണ് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി മുന്‍കയ്യെടുത്ത് ആര്‍.സി.സിയിലെത്തുന്ന രോഗികള്‍ക്കായി സിഎച്ച് സെന്റര്‍ തുടങ്ങിയത്. മലബാറില്‍ നിന്നെത്തുന്ന രോഗികള്‍ക്ക് താമസത്തിനൊരിടം കൊടുക്കുകയായിരുന്നു ലക്ഷ്യം.

ആര്‍.സി.സിയിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍നല്‍കാനായി തുടങ്ങിയ അഭയ ചാരിറ്റബിള്‍ ട്രസ്റ്റ് നാല് വര്‍ഷം മുമ്പാണ് അഭയ കേന്ദ്രം തുടങ്ങിയത്. ഇവിടെയും നിരവധി പേര്‍ എത്തുന്നു. മലബാറില്‍ നിന്നുള്ള രോഗികള്‍ തന്നെയാണ് കൂടുതല്‍. ഇവരുടെ സേവനങ്ങളില്‍ തൃപ്തരാണ് രോഗികള്‍. മുന്നൂറോളം പേര്‍ക്ക് താമസം, ഭക്ഷണം എന്നിവയ്ക്കായി 5 മുതല്‍ 7 ലക്ഷം രൂപ വരെയാണ് ചെലവ്. നിരവധി ആളുകളുടെ സഹായത്തോടെയാണ് ഈ സ്ഥാപനങ്ങള്‍ മുന്നോട്ട് പോകുന്നത്.