LiveTV

Live

Kerala

സ്വവര്‍ഗരതി കുറ്റമായി കാണരുതെന്ന് ഡിവൈഎഫ്ഐ

സ്വവര്‍ഗരതി കുറ്റമായി കാണരുതെന്ന് ഡിവൈഎഫ്ഐ
Summary
ലൈംഗിക ന്യൂനപക്ഷത്തിനായി ദേശീയ സമ്മേളനത്തില്‍ പ്രമേയം

സ്വവര്‍ഗരതി കുറ്റമായി കാണരുതെന്ന് ഡിവൈഎഫ്ഐ പ്രമേയം. സെക്ഷന്‍ 377 റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ദേശീയ സമ്മേളനം പ്രമേയം പാസാക്കി. ഭിന്നലിംഗക്കാര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ദേശീയ സമ്മേളനം സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

ലൈംഗിക ന്യൂനപക്ഷം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് തുറന്ന പിന്തുണ പ്രഖ്യാപിക്കുന്നതാണ് ഡിവൈഎഫ്ഐ ദേശീയ സമ്മേളനത്തിലെ പ്രമേയം. രാജ്യത്ത് ഇവര്‍ വലിയ തോതില്‍ വിവേചനവും അടിച്ചമര്‍ത്തലും നേരിടുകയാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ഇവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്വവര്‍ഗരതി കുറ്റമായി കാണരുതെന്നും ഡിവൈഎഫ്ഐ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

രാജ്യത്തെ 56 ശതമാനം ഭിന്നലിംഗക്കാരും നിരക്ഷരരായതിനാല്‍ ഇവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഇവര്‍ക്കായി ബജറ്റില്‍ വിഹിതം ഉള്‍പ്പെടുത്തണമെന്നും ഡിവൈഎഫ്ഐ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.