LiveTV

Live

Kerala

കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കം

കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കം
Summary
ആഗോള താപനമടക്കമുളള പരിസ്ഥിതി വിഷയങ്ങളില്‍ കര്‍ഷകസംഘടനകള്‍ സജീവമായി ഇടപെടണ്ട സമയമായെന്ന് എസ്ആര്‍പി പറഞ്ഞു.

കേരള കര്‍ഷക സംഘം ഇരുപത്തിയഞ്ചാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കമായി. മൂന്ന് ദിവസത്തെ സമ്മേളനം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള ഉദ്ഘാടനം ചെയ്തു. ആഗോള താപനമടക്കമുളള പരിസ്ഥിതി വിഷയങ്ങളില്‍ കര്‍ഷകസംഘടനകള്‍ സജീവമായി ഇടപെടണ്ട സമയമായെന്ന് എസ്ആര്‍പി പറഞ്ഞു.

ഇന്നലെ കലക്ടറേറ്റ് മൈതാനിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി ജയരാജന്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്ന് ദിവസത്തെ കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കമായത്. ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിളള ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ഒരു വലിയ വിഭാഗം ഭൂപ്രദേശം കൃഷിക്ക് അനുയോജ്യമല്ലാതായി മാറിയെന്നും ആഗോളതാപനമടക്കമുളള വിഷയങ്ങളില്‍ കര്‍ഷക സംഘടനകള്‍ ഇടപെടണ്ട കാലം അതിക്രമിച്ചന്നും ഉദ്ഘാടന പ്രസംഗത്തില്‍ എസ് രാമചന്ദ്രന്‍പിളള പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ വൈകിട്ട് സിപിഎം സംസ്താന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി ഒന്നിന് നടക്കുന്ന സമാപന റാലിയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.