LiveTV

Live

Kerala

വഖഫ് സ്വത്തുക്കളിലെ തിരിമറികള്‍ പരിഹരിക്കുമെന്ന് കെ ടി ജലീല്‍

വഖഫ് സ്വത്തുക്കളിലെ തിരിമറികള്‍ പരിഹരിക്കുമെന്ന് കെ ടി ജലീല്‍
Summary
വഖഫുമായി ബന്ധപ്പെട്ട കേസുകള്‍ പലപ്പോഴും സമയ ബന്ധിതമായി തീര്‍ക്കാനാവുന്നില്ല

വഖഫ് ഭൂമി റീസര്‍വെ സംസ്ഥാന ബജറ്റിനു മുന്‍പ് അന്തിമ തീരുമാനമുണ്ടാകുമെന്ന് മന്ത്രി കെ ടി ജലീല്‍. ഏറ്റവും കൂടുതല്‍ തിരിമറികള്‍ നടക്കുന്നത് വഖഫ് സ്വത്തുക്കളിലാണെന്നും ഇത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വഖഫ് സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി

സര്‍ക്കാര്‍ തീരുമാനിച്ച പ്രകാരം രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടുന്ന വഖഫ് ട്രിബ്യൂണല്‍ ഉടന്‍ കോഴിക്കോട് സ്ഥാപിതമാവുമെന്നും കെ ടി ജലീല്‍ പറഞ്ഞു. വഖഫ് സ്വത്തുക്കളില്‌ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‌ സമുദായത്തിന് വേണ്ടി വിനിയോഗിക്കേണ്ടതിനു പകരം പലപ്പോഴും തിരിമറികള്‍ നടക്കുന്നു. വഖഫ് സ്വത്തുക്കള്‍ എത്രയുണ്ടെന്ന് ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിയാത്തതും തിരിച്ചടിയാവുന്നുതായും മന്ത്രി വിശദീകരിച്ചു.

വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ വേഗത്തില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അഖില കേരള വഖഫ് സംരക്ഷണ സമിതിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.