LiveTV

Live

Kerala

കേരളസര്‍ക്കാരിന് ഇരട്ടനീതിയെന്ന് ജമാ അത്തെ ഇസ്‍ലാമി

കേരളസര്‍ക്കാരിന് ഇരട്ടനീതിയെന്ന് ജമാ അത്തെ ഇസ്‍ലാമി
Summary
മുസ്‌ലിം മതപ്രബോധകര്‍ക്കെതിരെ ഭീകരനിയമങ്ങള്‍ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ്...

മുസ്‌ലിംകളുടെ വര്‍ധിച്ച തോതിലുള്ള വോട്ടുകള്‍ വാങ്ങി അധികാരത്തിലേറിയ കേരളത്തിലെ ഇടതു സര്‍ക്കാര്‍ മുസ്‌ലിം മതപ്രബോധകര്‍ക്കെതിരെ ഭീകരനിയമങ്ങള്‍ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ്. പലക്കാട്ട് ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംഐ അബ്ദുല്‍ അസീസ്.

ഇസ്ലാം സന്തുലിതമാണ് എന്ന പ്രമേയത്തിലാണ് ജമാഅത്തെ ഇസ്‍ലാമി ജില്ലാസമ്മേളനം നടന്നത്. സാമൂഹ്യനീതിക്കായി പ്രവര്‍ത്തിക്കേണ്ട കേരളത്തിലെ സര്‍ക്കാര്‍ മുസ്ലിംകളുടെ മൗലിക അവകാശങ്ങള്‍ക്കുനേരെ കടന്നുകയറുകയാണെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‍ലാ കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് പറഞ്ഞു

ജമാഅത്തെ ഇസ്‍ലാമി കേന്ദ്ര കൂടിയാലോചനാസമിതി അംഗം എസ് അമീനുല്‍ ഹസനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ തകര്‍ക്കുന്ന നീക്കങ്ങളാണ് കേന്ദ്ര ഭരണകൂടത്തില്‍ നിന്നുണ്ടാകുന്നതെന്ന് അമീനുല്‍ ഹസന്‍ പറഞ്ഞു.

ജമാഅത്തെ ഇസ്‍ലാമി കേരള അസി. അമീറുമാരായ പി മുജീബുറഹ്മാന്‍, വിടി അബ്ദുല്ലക്കോയ തങ്ങള്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍, ജിഐഒ സംസ്ഥാന പ്രസിഡന്റ് പി റുക്‌സാന എന്നിവര്‍ സംസാരിച്ചു.