LiveTV

Live

Kerala

അധ്യാപകര്‍ക്ക് യോഗ്യതയില്ല: കാലിക്കറ്റ് സര്‍വകലാശാലയിലെ എഞ്ചിനിയറിംഗ് കോളേജിനെതിരെ പരാതി

അധ്യാപകര്‍ക്ക് യോഗ്യതയില്ല: കാലിക്കറ്റ് സര്‍വകലാശാലയിലെ എഞ്ചിനിയറിംഗ് കോളേജിനെതിരെ പരാതി
Summary
കാലിക്കറ്റ് സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള ഏക സ്വാശ്രയ എഞ്ചിനീയറിംഗ് കോളജിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നു.

കാലിക്കറ്റ് സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള ഏക സ്വാശ്രയ എഞ്ചിനീയറിംഗ് കോളജിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നു. പ്രിന്‍സിപ്പലുള്‍പ്പെടെ പലര്‍ക്കും മതിയായ യോഗ്യതയില്ലെന്നാണ് ആക്ഷേപം. കോളജില്‍ പ്രൊഫസര്‍മാരുടേയും അസോസിയേറ്റ് പ്രൊഫസര്‍മാരുടേയും തസ്തികകളില്‍ ആളെ നിയമിക്കാനും അധികൃതര്‍ തയ്യാറായിട്ടില്ല.

വിദ്യാര്‍ഥികളുടെ എണ്ണം 1000. 60 അധ്യാപകരാണ് ഇവിടെയുള്ളത്. എന്നാല്‍ ഇവിടുത്തെ അധ്യയന നിലവാരമാണ് പരിതാപകരം. യൂണിവേഴ്സിറ്റിയില്‍ നിന്നും ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറായി വിരമിച്ചയാളാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍. സ്ഥിരമായി ഒരു പ്രിന്‍സിപ്പല്‍ പോലും ഇവിടില്ല. ചില അധ്യാപകരുടെ സ്ഥിതിയും ഇതു തന്നെ. എം ടെക് ഇല്ലാത്തവരും അധ്യാപകരായി ഇവിടെ തുടരുന്നുണ്ട്. വ്യാജ സര്‍ട്ടിക്കറ്റുകള്‍ സമ്പാദിച്ച് ചിലര്‍
അധ്യാപക നിയമനം നേടിയതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

കോളജില്‍ പ്രൊഫസര്‍ തസ്തികയിലും അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലും ആളില്ല. വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ ഇതു ഗുരുതരമായി ബാധിക്കുന്നുവെന്നാണ് ആക്ഷേപം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഒരു വിഭാഗം അധ്യാപകര്‍ പറയുന്നത്. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി ഇടത് വിദ്യാര്‍ഥി സംഘടനകളാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.