LiveTV

Live

Kerala

ഡിഡിപിമാരില്ല; പഞ്ചായത്തുകളിലെ വികസന പദ്ധതികള്‍ താളം തെറ്റുന്നു

ഡിഡിപിമാരില്ല; പഞ്ചായത്തുകളിലെ വികസന പദ്ധതികള്‍ താളം തെറ്റുന്നു
Summary
ഫണ്ട് വിനിയോഗം കുറഞ്ഞത് വലിയ പ്രത്യാഘാതമുണ്ടാക്കും

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെയും അസിസ്റ്റന്റ് ഡയറക്ടര്‍മാരുടേയും തസ്തികളില്‍ ആളില്ലാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പ് അവതാളത്തിലാക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയിലെ ഏറ്റവും കുറവ് ഫണ്ട് വിനിയോഗമാണ് നടപ്പു സാമ്പത്തിക വര്‍ഷം ഇതു വരെ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. വികസന പദ്ധതികളെ ഇത് സാരമായി ബാധിക്കും.

കഴിഞ്ഞ ബജറ്റില് 5500 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്ക്കായി നീക്കി വെച്ചിരുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ശേഷിക്കേ ഇതില്‍ ചെലവഴിച്ചത് 639.55 കോടി രൂപ. അതായത് കേവലം 11.63 ശതമാനം മാത്രം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഫണ്ട് വിനിയോഗം 71.03 ശതമാനമാണെന്നോര്‍ക്കണം. പദ്ധതി നടത്തിപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഡിഡിപി തസ്തിക പല ജില്ലയിലും ഒഴിഞ്ഞു കിടക്കുകയാണ്. മൂന്ന് ജില്ലകളില്‍ മാത്രമാണ് നിലവില്‍ ഡിഡിപിമാരുള്ളത്. മറ്റിടങ്ങളില്‍ അധിക ചുമതലയാണ് നല്കിയിരിക്കുന്നത്. ഒമ്പതു ജില്ലകളില്‍ എഡിപിമാരുടെ ഒഴിവും നിലനില്ക്കുന്നു. ഫണ്ട് വിനിയോഗം കുറഞ്ഞത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്

ഡിപ്പാര്‍ട്ടമെന്റ് സ്റ്റാഫും പഞ്ചായത്ത് സ്റ്റാഫും തമ്മില് പ്രമോഷന്‍ സംബന്ധിച്ച കേസുകള്‍ നിലനില്ക്കുന്നതാണ് ഉന്നത പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കാന്‍ കാരണം. ഇത് സംബന്ധിച്ച് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു