LiveTV

Live

Kerala

ബാലസംഘം സംസ്ഥാന സമ്മേളനം സമാപിച്ചു

ബാലസംഘം സംസ്ഥാന സമ്മേളനം സമാപിച്ചു
Summary
പൊതു വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണമാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊതു വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണമാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാറുകളുടെ തെറ്റായ സാമ്പത്തിക നയം രാജ്യത്ത് അസമത്വം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടന്ന ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയം രാജ്യത്ത് പണക്കാരനും പാവപെട്ടവനും തമ്മിലുളള വ്യാത്യാസം വര്‍ധിപ്പിച്ചു. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാര തകര്‍ച്ച അവസാനിപ്പിക്കാന്‍ സമഗ്ര പരിഷ്‌കരണങ്ങള്‍ ഏര്‍പെടുത്തും. പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച വിദ്യാര്‍ഥികളെ വീണ്ടും സ്‌കൂളില്‍ തിരിച്ചെത്തിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. ലോകത്തുടനീളം കുട്ടികള്‍ കടുത്ത മനുഷ്യവകാശ ലംഘനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാലസംഘത്തിന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി കണൂര്‍ സ്വദേശി ദിഷ്ണ പ്രസാദിനെയും, സെക്രട്ടറിയായി കോഴിക്കോട് സ്വദേശി ബബിന്‍ രാജിനെയും തെരഞ്ഞെടുത്തു. സമ്മേളനത്തോട് അനുബന്ധിച്ച് നിരവധി പരിപാടികളും അരങ്ങേറി.