LiveTV

Live

Kerala

ആര്‍ എസ് എസ് ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് മുഖ്യമന്ത്രി

ആര്‍ എസ് എസ് ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് മുഖ്യമന്ത്രി
Summary
ബീഫ് നിരോധവും മുത്തലാഖും ഏകശിലാത്മക മതങ്ങളുടെ പ്രത്യേകതയാണെന്ന് ചരിത്രകാരി റൊമീല ഥാപര്‍‌

ചരിത്രം പൊളിച്ചെഴുതി രാജ്യത്തെ പ്രത്യേക രീതിയില്‍ വാര്‍ത്തെടുക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബീഫ് നിരോധവും മുത്തലാഖും ഏകശിലാത്മക മതങ്ങളുടെ പ്രത്യേകതയാണെന്ന് ചരിത്രകാരി റൊമീല ഥാപര്‍‌ പറഞ്ഞു. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇരുവരും

രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാന്‍ ആര്‍എസ്എസും സംഘ്പരിവാറും ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാഠ്യപദ്ധതിയില്‍ പോലും വര്‍ഗീയത പടര്‍ത്തുന്നത് അപകടകരമാണ്.

എഴുപത്തിയാമത് ഇന്ത്യന്‍‌ ചരിത്ര കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ആധുനിക ഇന്ത്യയും മതനിരപേക്ഷതയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഓരോ മതത്തിലെയും മൌലികവാദികള്‍ ഇന്ത്യന്‍ മതങ്ങള യൂറോപ്യന്‍ മാതൃകയില്‍ വ്യാഖ്യാനിച്ചാണ് ബീഫ് നിരോധവും മുത്തലാഖും നടപ്പിലാക്കിയതെന്ന് പ്രശസ്ത ചരിത്രകാരി റൊമീല ഥാപര്‍ പറഞ്ഞു. മതങ്ങളിലെ ആചാര നിയമങ്ങളുടെ മാറ്റം ഏകശിലാത്മകമാക്കുന്നതുമായി ബന്ധപ്പെട്ടതാണ്. അതിലെ പ്രധാന രണ്ട് ഉദാഹരണങ്ങളിലൊന്നാണ് ബീഫ് നിരോധമെന്നും അവര്‍ പറഞ്ഞു.

നാളെ മുതല്‍ തുടങ്ങുന്ന മൂന്ന് ദിവസം നീളുന്ന ചരിത്ര കോണ്‍ഗ്രസ് 29ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മൂഖര്‍ജി ഉദ്ഘാടനം ചെയ്യും.