LiveTV

Live

Kerala

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു
Summary
കേസില്‍ തെളിവുകള്‍ നല്കാന്‍ നാളെ രാവിലെ 10 മണിക്ക് നിലമ്പൂര്‍ ഗസ്റ്റ് ഹൌസില്‍ ഹാജരാകാനാണ് പൌരനോട് ആവശ്യപ്പെട്ടിരിക്കുന്നത്

നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. അഡ്വ. പി.എ പൌരന്‍ നല്‍കിയ പരാതിയിലാണ് കേസ്. തെളിവ് നല്‍കാനായി നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് പി.എ പൌരന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും ഇതിന് നേതൃത്വം നല്‍കിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നുമാവശ്യപ്പെട്ടാണ് അഡ്വ. പി.എ പൌരന്‍ പരാതി നല്‍കിയിരുന്നത്. ക്രൈംബ്രാഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായക് നല്‍കിയ പരാതിയില്‍ 163 /16 എന്ന ക്രൈം നമ്പറില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

കേസില്‍ തെളിവുകള്‍ നല്കാന്‍ നാളെ രാവിലെ 10 മണിക്ക് നിലമ്പൂര്‍ ഗസ്റ്റ് ഹൌസില്‍ ഹാജരാകാനാണ് പൌരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ക്കാണ് അന്വേഷണ ചുമതല. മുന്‍ സി.ആര്‍.പി.എഫ് ഡയറക്ടറും തണ്ടര്‍ബോള്‍ട്ട് സ്പെഷല്‍ ഓഫീസറുമായ വിജയകുമാര്‍ മലപ്പുറം എസ് പി ദേബാശിഷ് ബെഹ്റ, പെരിന്തല്‍മണ്ണ സബ് ഡിവിഷനല്‍ മജിസ്ട്രേട്ട് ജാഫര്‍ മാലിക്കിനെതിരെ കേസ്സെടുക്കണമെന്നാവശ്യപ്പെട്ടാണ് പൌരന്‍ പരാതി നല്കിയിരുന്നത്. ഐ.പി.എസ് 302 പ്രകാരം കൊലപാതകം 201 ആയ തെളിവ് നശിപ്പിക്കല്‍, 193 പ്രകാരം വ്യാജതെളിവുകള്‍ ഉണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസ്സെടുക്കണമെന്നാണ് ആവശ്യം.