LiveTV

Live

Kerala

മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികളെന്ന് മാവോയിസ്റ്റ് നോട്ടീസ്

മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികളെന്ന് മാവോയിസ്റ്റ് നോട്ടീസ്
Summary
കേരള സര്‍ക്കാരും അവരുടെ സൈനിക കൂലി പടകളും എത്ര അഹങ്കരിച്ചാലും വര്‍ഗ സമരം നിശ്ചലമാക്കാന്‍ സാധിക്കില്ലെന്നും നോട്ടീസ് അവകാശപ്പെടുന്നു

സംസ്ഥാനസര്‍ക്കാരിനെതിരെ മാവോയിസ്റ്റ് വക്താവ് ജോഗിയുടെ പേരില്‍ നോട്ടീസ്. വിപ്ലവകാരികളെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ബഹുജന പ്രതിഷേധം ഉയരണം. നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ തൂവല്‍ പക്ഷികളാണെന്നും നോട്ടീസില്‍ പറയുന്നു.

മോദിയുടേയും പിണറായിയുടേയും കൂട്ടുകെട്ടിനെതിരെ ബഹുജനരോഷം കെട്ടഴിച്ചു വിടുക. കേരള സര്‍ക്കാരും അവരുടെ സൈനിക കൂലി പടകളും എത്ര അഹങ്കരിച്ചാലും വര്‍ഗ സമരം നിശ്ചലമാക്കാന്‍ സാധിക്കില്ലെന്നും നോട്ടീസ് അവകാശപ്പെടുന്നു. മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവാണ് ജോഗി.