LiveTV

Live

Kerala

മധു കല്ലറക്ക് വധഭീഷണി

മധു കല്ലറക്ക് വധഭീഷണി
Summary
മൂന്നു മാസത്തിനകം ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ മലപ്പുറത്തെ ഫൈസലിന്റെ സ്ഥിതി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന കത്ത് ലഭിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വെല്‍ഫയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി മധു കല്ലറക്ക് നേരെ വധഭീഷണി. മൂന്നു മാസത്തിനകം ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ മലപ്പുറത്തെ ഫൈസലിന്റെ സ്ഥിതി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന കത്ത് ലഭിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കല്ലറ തുമ്പോട് സ്വദേശി മധു കല്ലറയെന്ന മധുസൂദനന്‍നായര്‍ക്ക് കഴിഞ്ഞ ദിവസമാണ് പോസ്റ്റലില്‍ കത്ത് വന്നത്. പാകിസ്താന്റെ നക്കാപ്പിച്ച വാങ്ങി സ്വന്തം ജന്മരാജ്യത്തെ ഒറ്റുകൊടുക്കുന്ന രാജ്യദ്രോഹി നിന്റെയും കുടുംബത്തിന്റെയും അന്ത്യം ഉടനെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. മൂന്നു മാസം തരുന്നു. ഇതിനകം വെല്‍ഫയര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരണം. അല്ലെങ്കില്‍ ഒരു പൊട്ടിത്തെറിയില്‍ വീട് തകരും. മലപ്പുറം ഫൈസലിന്റെ സ്ഥിതി പത്രത്തില്‍ കണ്ടില്ലേ. അതാണ് നിന്റെ സ്ഥിതിയെന്നാണ് കത്തില്‍ പറയുന്നത്.

ജയ് ജയ് ബജ്രംഗ്ബലി, ജയ്ജയ് ശ്രീറാം എന്നീ വാക്കുകളോടെയാണ് കത്ത് അവസാനിക്കുന്നത്. പ്രദേശത്ത് അറിയപ്പെടുന്ന മഹിമ മധു എന്ന പേര് ഉപയോഗിച്ചിരിക്കുന്നതിനാല്‍ പ്രദേശത്തുള്ളവരുടെ അറിവോടെയായിരിക്കണം കത്തെന്നാണ് കരുതുന്നത്. സംഭവത്തില്‍ പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.