LiveTV

Live

Kerala

കുട്ടികളെ തട്ടികൊണ്ടു പോവുന്ന സംഘം സജീവമെന്ന പ്രചരണം തെറ്റെന്ന് പോലീസ്

Summary
കഴിഞ്ഞ ദിവസം പള്ളുരുത്തിയില്‍ വച്ച് ഇതരസംസ്ഥാനക്കാരിയായ സ്ത്രീയെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് ഇതേകുറിച്ച് അന്വേഷിച്ചത്. 

കൊച്ചിയിലും പരിസരത്തും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം സജീവമാണെന്ന പ്രചരണത്തില്‍ സത്യമില്ലെന്ന് പോലീസ്.പ്രചരണത്തില്‍ കഴന്പില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ എം പി ദിനേശ് പറഞു.അതേസമയം പ്രചരണത്തിന്റെ നിജസ്ഥിതി പരിശോധിക്കാനായി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസിനെ ചുമതലപ്പെടുത്തിയതായി ഐ ജി എസ് ശ്രീജിത്തും അറിയിച്ചു

വീടുകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന പ്രചാരണം വ്യാപകമായിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയായിരുന്നു പ്രചാരണം. കഴിഞ്ഞ ദിവസം പള്ളുരുത്തിയില്‍ വച്ച് ഇതരസംസ്ഥാനക്കാരിയായ സ്ത്രീയെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് ഇതേകുറിച്ച് അന്വേഷിച്ചത്.

രഹസ്യാന്വേഷണ വിഭാഗവും പോലീസും നടത്തിയ അന്വേഷണത്തില്‍ പ്രചരണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ എം പി ദിനേശ് അറിയിച്ചു. ഇക്കാര്യം കൂടുതല്‍ വിശദമായി പരിശോധിക്കുവാനാണ് ഡിസിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതായാലും പ്രചരണം സംബന്ധിച്ച് തെളിവൊന്നും പ്രാരംഭാന്വേഷണത്തില്‍ കിട്ടാത്ത സാഹചര്യത്തില്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും പോലീസ് അറിയിച്ചു.