LiveTV

Live

Kerala

ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി ചാരിറ്റബിള്‍ ബില്‍ഡിങ് പ്രവര്‍ത്തനം ആരംഭിച്ചു

Summary
ബില്‍ഡിങില്‍ നിന്നുളള വരുമാനം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ കോളജിലെ നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിനായാണ് ചെലവഴിക്കുക. മന്ത്രി കെ ടി ജലീല്‍ ചാരിറ്റബിള്‍ ബില്‍ഡിങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയുടെ കീഴിലുളള ചാരിറ്റബിള്‍ ബില്‍ഡിങ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ബില്‍ഡിങില്‍ നിന്നുളള വരുമാനം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ കോളജിലെ നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിനായാണ് ചെലവഴിക്കുക. മന്ത്രി കെ ടി ജലീല്‍ ചാരിറ്റബിള്‍ ബില്‍ഡിങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

15000 ത്തോളം വിദ്യാര്‍ത്ഥികളാണ് ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയില്‍ പഠിക്കുന്നത്. ഇവരില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവിനുളള സ്ഥിരവരുമാനമെന്ന നിലയിലാണ് അല്‍ ജാമിഅ ചാരിറ്റബിള്‍ ബില്‍ഡിങ് നിര്‍മിച്ചത്. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിനു സമീപത്തായാണ് 58 ഫ്‌ളാറ്റുകളുളള കെട്ടിട സമുച്ചയം. ഇവയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു. മാതൃകാപരമായ പദ്ധതിയാണ് അല്‍ ജാമിഅ മുന്നോട്ടു വെച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ സംബന്ധിച്ച മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ എം ഐ അബ്ദുല്‍ അസീസ്, അല്‍ ജാമിഅ റെക്ടര്‍ ഡോ. അബ്ദുല്‍സലാം അഹമദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.