LiveTV

Live

Kerala

നെഹ്‌റു ട്രോഫിയുമായി അയ്യനെ കാണാന്‍ വേമ്പനാട്ട് ബോട്ട് ക്‌ളബ്ബ് അംഗങ്ങളെത്തി

നെഹ്‌റു ട്രോഫിയുമായി അയ്യനെ കാണാന്‍ വേമ്പനാട്ട് ബോട്ട് ക്‌ളബ്ബ് അംഗങ്ങളെത്തി
Summary
തുഴഞ്ഞു നേടിയ കപ്പിന്, അയ്യപ്പന് നന്ദി അറിയിക്കണം. ഒപ്പം അടുത്ത വര്‍ഷത്തെ കപ്പു നേടി ഹാട്രിക് കിരീടം സ്വന്തമാക്കാനുള്ള അനുഗ്രഹവും വേണം. ഇതിനായാണ് വേമ്പനാട്ട് ബോട്ട് ക്‌ളബ്ബിലെ അംഗങ്ങള്‍ സന്നിധാനത്ത് എത്തിയത്...

നെഹ്‌റു ട്രോഫി നേടിയതിന്റെ ആഹ്‌ളാദവും നന്ദിയും അയ്യപ്പനെ അറിയിച്ച്, തൊഴുതിറങ്ങാന്‍ ഇത്തവണയും വേമ്പനാട്ട് ബോട്ട് ക്‌ളബ്ബ് അംഗങ്ങളെത്തി. അമരക്കാരടക്കം പതിനഞ്ചു പേരാണ് ട്രോഫിയുമായി അയ്യന്റെ സന്നിധിയില്‍ എത്തിയത്.

തുഴഞ്ഞു നേടിയ കപ്പിന്, അയ്യപ്പന് നന്ദി അറിയിക്കണം. ഒപ്പം അടുത്ത വര്‍ഷത്തെ കപ്പു നേടി ഹാട്രിക് കിരീടം സ്വന്തമാക്കാനുള്ള അനുഗ്രഹവും വേണം. ഇതിനായാണ് വേമ്പനാട്ട് ബോട്ട് ക്‌ളബ്ബിലെ അംഗങ്ങള്‍ സന്നിധാനത്ത് എത്തിയത്. ഇവര്‍ തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനായിരുന്നു ഇക്കുറിയും കിരീടം നേടിയത്. കിരീടം നേടിയാല്‍ ട്രോഫിയുമായി മല കയറാമെന്ന് തീരുമാനിച്ചിരുന്നു. അങ്ങിനെയാണ് അമരക്കാരും പങ്കായക്കാരും താളക്കാരുമടക്കം 15 പേര്‍ കാല്‍നടയായി മലയിലെത്തിയത്.

കുമരകം തെക്കുംകര അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ നിന്നു കെട്ടുനിറച്ചാണ് സംഘം എത്തിയത്. എരുമേലിയില്‍ ദര്‍ശനം നടത്തിയാണ് സംഘം മല ചവിട്ടിയത്. അയ്യനെയും മാളികപ്പുറത്തമ്മയെയും കണ്ട് മലയിറങ്ങുമ്പോഴും തുഴച്ചിലുകാര്‍ പറഞ്ഞത്, ഒന്നു മാത്രം അടുത്ത വര്‍ഷവും വരും. തങ്ങളുടെ ഹാട്രിക് കിരീടവുമായി.