LiveTV

Live

Kerala

എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബുമായി  വിദ്യാര്‍ഥികള്‍

എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബുമായി  വിദ്യാര്‍ഥികള്‍
Summary
തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് വിദ്യാര്‍ഥികളാണ് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ഫ്‌ലാഷ് മോബ് നടത്തി ജനശ്രദ്ധയാകര്‍ഷിച്ചത്.

എയ്ഡ്‌സ് ബോധവത്കരണ പരിപാടിയുമായി തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ നടത്തിയ ഫ്‌ലാഷ് മോബ് ശ്രദ്ധേയമായി. തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് വിദ്യാര്‍ഥികളാണ് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ഫ്‌ലാഷ് മോബ് നടത്തി ജനശ്രദ്ധയാകര്‍ഷിച്ചത്.

ഡിസംബര്‍ ഒന്നിന് ലോക എയ്ഡ്‌സ് ദിനം വരാനിരിക്കുന്നതിന് മുന്നോടിയായാണ് ഫ്‌ലാഷ് മോബുമായി വിദ്യാര്‍ഥികള്‍ എത്തിയത്. തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ നടത്തിയ പ്രകടനം ശ്രദ്ധേയമായി. എച്ച്‌ഐവി ബാധിതരെ വെറുക്കുന്ന മാനസികാവസ്ഥക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചത്. ചുവന്ന റിബണ്‍ ധരിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പ്രകടനം.