LiveTV

Live

Kerala

രെമിത്ത് വധം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

രെമിത്ത് വധം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
Summary
കേസില്‍ നേരത്തെ അഞ്ചുപേരെ അറസ്റ്റുചെയ്തിരുന്നു.
രെമിത്ത് വധം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

പിണറായിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രമിത്ത് വധക്കേസില്‍ രണ്ടുപേരെ കൂടി പൊലിസ് അറസ്റ്റുചെയ്തു. സി.പി.എം പിണറായി ഏരിയാകമ്മിറ്റി അംഗവും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ പിണറായി ചേരിക്കല്ലിലെ ശാരദാ നിവാസില്‍ അഖില്‍, അഞ്ചരക്കണ്ടിയിലെ വിപ്രോ ജീവനക്കാരന്‍ ചേരിക്കല്ലിലെ പ്രയാഗ് എന്നിവരെയാണു സി.ഐമാരായ പ്രദീപന്‍ കണ്ണിപ്പൊയില്‍, കെ.വി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്നു പിടികൂടിയത്. അഖില്‍ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നതായി പൊലിസ് അറിയിച്ചു. കേസില്‍ നേരത്തെ അഞ്ചുപേരെ അറസ്റ്റുചെയ്തിരുന്നു. സി.പി.എം പടുവിലായി ലോക്കല്‍കമ്മിറ്റി അംഗം പാതിരിയാട് വാളാങ്കിച്ചാലിലെ കെ മോഹനനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്നോണമാണു രമിത്ത് കൊല്ലപ്പെട്ടത്.