LiveTV

Live

Kerala

ചാല മാര്‍ക്കറ്റില്‍ തൊഴിലാളി സമരം; ചരക്കുനീക്കം സ്‍തംഭിച്ചു

ചാല മാര്‍ക്കറ്റില്‍ തൊഴിലാളി സമരം; ചരക്കുനീക്കം സ്‍തംഭിച്ചു
Summary
തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കിയത് ചരക്കുനീക്കം തടസ്സപ്പെടുത്തി.

തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കിയത് ചരക്കുനീക്കം തടസ്സപ്പെടുത്തി. പച്ചക്കറികള്‍ ലോറിയില്‍ നിന്ന് ഇറക്കാത്തത് മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. ട്രേഡ് യൂണിയനുകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

ചാല പച്ചക്കറി മാര്‍ക്കറ്റിലാണ് തൊഴിലാളി പണിമുടക്ക്. രാവിലെ നാല് മണിക്കെത്തിയ പച്ചക്കറികള്‍ ഉച്ച തിരിഞ്ഞിട്ടും ഇറക്കാനായില്ല. 9 മണിയോടെ ചെറുകിട കച്ചവടക്കാര്‍ കൊണ്ടുപോകേണ്ട പച്ചക്കറികളാണ് കൊടും വെയിലത്ത് കിടന്നത്. ഒരോ ലോറിയിലും ലക്ഷക്കണക്കിന് രൂപയുടെ പച്ചക്കറികള്‍. ഇവിടെ നിന്ന് പച്ചക്കറികള്‍ വാങ്ങി ചില്ലറ വില്‍പന നടത്തുന്നവരും കഷ്ടത്തിലായി. രണ്ട് ദിവസം മുന്‍പ് തൊഴിലാളികള്‍ തമ്മിലുണ്ടായ അടിപിടിയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പ്രദീപെന്ന ചുമട്ടുതൊഴിലാളിയെ സര്‍ക്കാര്‍ അംഗീകൃത യൂണിയനില്‍ പെട്ട ചിലര്‍ മര്‍ദിച്ചു. മര്‍ദിച്ചവര്‍ക്കെതിരായ പരാതി പിന്‍വലിപ്പിക്കാനുള്ള സമ്മര്‍ദ്ദമാണ് പണിമുടക്കിന് പിന്നില്‍. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം ഇങ്ങനെ പണിമുടക്കുന്നത് പതിവായിരിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.