LiveTV

Live

Kerala

വെറ്ററിനറി സര്‍വകലാശാലയില്‍ വിസി നിയമനം വൈകുന്നു

വെറ്ററിനറി സര്‍വകലാശാലയില്‍ വിസി നിയമനം വൈകുന്നു
Summary
11 മാസമായി ഇവിടെ വൈസ് ചാന്‍സിലറില്ല. ഉടന്‍ നിയമിക്കുമെന്ന് കൃഷിമന്ത്രി പറഞ്ഞെങ്കിലും നടപടി വൈകുന്നത് പ്രശ്നം രൂക്ഷമാക്കുകയാണ്.

വെറ്ററിനറി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ നിയമനം വൈകുന്നത് ദൈനംദിന പ്രവര്‍‌ത്തനങ്ങളെ ബാധിക്കുന്നു. 11 മാസമായി ഇവിടെ വൈസ് ചാന്‍സിലറില്ല. ഉടന്‍ നിയമിക്കുമെന്ന് കൃഷിമന്ത്രി പറഞ്ഞെങ്കിലും നടപടി വൈകുന്നത് പ്രശ്നം രൂക്ഷമാക്കുകയാണ്.

വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ബി അശോക് ഈ വര്‍ഷം ജനുവരി രണ്ടിന് കാലാവധി പൂര്‍ത്തിയാക്കിയതാണ്. പിന്നീട് വിസി സ്ഥാനത്തേക്ക് മൂന്ന് പേരുടെ പാനല്‍ സര്‍ക്കാര്‍ തയ്യാറാക്കി. ഇതില്‍ ആരോപണം ഉയര്‍ന്നതോടെ നിയമനം വൈകി. പുതിയ സര്‍ക്കാരിനും വിസിയെ നിശ്ചയിക്കാനായില്ല. നിയമനം വേഗത്തിലാക്കുമെന്ന് ഇന്നലെയും കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. പക്ഷേ നടപടി വൈകുന്നത് സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള അലവന്‍സുകള്‍ മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരെ മുടങ്ങുന്നു. സര്‍‌ട്ടിഫിക്കറ്റ് വിതരണം പോലും വൈകുന്നുണ്ട്. പഴയ വിസിയുടെ വാക്കുകള്‍ കേട്ടാണ് ഇപ്പോഴത്തെ ഉദ്യോഗസ്ഥര്‍‌ പലരും പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.