LiveTV

Live

Kerala

സഹകരണത്തില്‍ യുഡിഎഫില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം

സഹകരണത്തില്‍ യുഡിഎഫില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം
Summary
സംയുക്ത പ്രക്ഷോഭമാകാമെന്ന് യുഡിഎഫ് തീരുമാനിച്ചുവെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ വി എം സുധീരന്‍ തിരുത്തി

സഹകരണ മേഖലയിലെ സംയുക്ത പ്രക്ഷോഭം സംബന്ധിച്ച് യുഡിഎഫില്‍ രൂക്ഷമായ അഭിപ്രായം വ്യത്യാസം. സംയുക്ത പ്രക്ഷോഭമാകാമെന്ന് യുഡിഎഫ് തീരുമാനിച്ചുവെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ വി എം സുധീരന്‍ തിരുത്തി. സംയുക്ത പ്രക്ഷോഭമാകാമെന്ന തീരുമാനിച്ചില്ലെന്ന സുധീരന്‍ പ്രതികരിച്ചു. തന്‍റെ നിലപാട് തള്ളിയെന്ന റിപ്പോര്‍ട്ടുകളെയും സുധീരന്‍ നിഷേധിച്ചു. .സര്‍വ്വകക്ഷി സംഘം ഡല്‍ഹിയിലേക്ക് പോകുന്നത് സംബന്ധിച്ച് ഇരുനേതാക്കളും സമാന നിലപാടാണ് സ്വീകരിച്ചത്. അതേസമയം സംയുക്ത പ്രക്ഷോഭത്തിനെതിരെ ടിഎന്‍ പ്രതാപന്‍ കെപിസിസിക്ക് കത്തയച്ചു. സംയുക്ത സമരം ഗുണം ചെയ്യില്ലെന്നാണ് പ്രതാപന്‍റെ വാദം.

സഹകരണ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ സംയുക്ത പ്രക്ഷോഭമാകാമെന്ന നിലാപാടില്‍ എതിര്‍പ്പുണ്ടായിരുന്ന വി എം സുധീരനുമായി യുഡിഎഫ് യോഗത്തിന് മുന്പെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചര്‍ച്ച നടത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തു. അതിന് ശേഷവും നിലപാടില്‍ ഉറച്ചു നിന്ന സുധീരനെ തള്ളിയാണ് സംയുക്ത പ്രക്ഷോഭമാകാമെന്ന തീരുമാനത്തില്‍ യുഡിഎഫ് എത്തിയത്. സര്‍വകക്ഷി സംഘം ഡല്‍ഹിയിലെത്തി കേന്ദ്രവുമായി ചര്‍ച്ച നടത്തും. അതിലും പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ സംയുക്ത പ്രക്ഷോഭത്തിലേക്ക് നീങ്ങും.

പ്രക്ഷോഭ രീതി സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് വരുന്ന നിര്‍ദേശം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. സഹകരണമേഖലയിലെ ജീവനക്കാരും സഹകാരികളും രാഷ്ട്രീയ വ്യാത്യാസം മാറ്റിവെച്ച് ഒരുമിച്ച് സമരരംഗത്തിറങ്ങുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംയുക്ത പ്രക്ഷോഭത്തെ എതിര്‍ത്ത സുധീരനെ ലീഗ് നേതാക്കള്‍ വിമര്‍ശിച്ചു. പൊതുവായി വിഷയത്തിലെ പൊതുപ്രക്ഷോഭത്തെ എതിര്‍ക്കേണ്ടതില്ല. യുഡിഎഫ് തീരുമാനമെടുക്കുംമുന്പെ പരസ്യ പ്രസ്താവന നടത്തിയത് ശരിയായില്ലെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു