LiveTV

Live

Kerala

ഷിദ ജഗതിന് നവകേരളം പുരസ്‍കാരം

ഷിദ ജഗതിന് നവകേരളം പുരസ്‍കാരം
Summary
നവകേരളം കലാ സാംസ്കാരിക വേദിയുടെ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഷിദ ജഗതിന് നവകേരളം പുരസ്‍കാരം

നവകേരളം കലാ സാംസ്കാരിക വേദിയുടെ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ബോധവത്കരണ റിപ്പോര്‍ട്ടിങിനുള്ള പുരസ്കാരം മീഡിയവണ്‍ ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ഷിദ ജഗതിന്. നിയമം ലംഘിച്ച് കുട്ടികള്‍ നടത്തുന്ന ബൈക്ക് യാത്രയെക്കുറിച്ചുള്ള വാര്‍ത്തക്കാണ് പുരസ്‍കാരം. വാര്‍ത്താധിഷ്ഠിത പരിപാടിക്കുള്ള പുരസ്കാരത്തിന് കൈരളി ടിവിയിലെ ബിജു മുത്തത്തിയും അന്വേഷണാത്മക റിപ്പോര്‍ട്ടിങിന് മനോരമ ന്യൂസിലെ അഭിലാഷ് ജോണും അര്‍ഹരായി. മാതൃഭൂമി ന്യൂസിലെ മനോജ് പയ്യന്നൂരാണ് മികച്ച കാമറാമാന്‍. ഈ മാസം മാസം 26 ന് കണ്ണൂരില്‍ വെച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.