LiveTV

Live

Kerala

സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്‍റ് കെഎന്‍ ഗോപിനാഥിന് കുത്തേറ്റു

സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്‍റ് കെഎന്‍ ഗോപിനാഥിന് കുത്തേറ്റു
Summary
പാലാരിവട്ടത്ത് ഊബര്‍ ടാക്സി തൊഴിലാളികള്‍ നടത്തുന്ന സമരം ഉദ്ഘാടനം ചെയത് മടങ്ങുന്നതിനിടെയാണ് ഗോപിനാഥിന് കഴുത്തിന് കുത്തേറ്റത്

സി ഐ ടി യു എറണാകുളം ജില്ലാ പ്രസിഡണ്ട് കെ എന്‍ ഗോപിനാഥിന് കുത്തേറ്റു. പാലാരിവട്ടത്ത് ഊബര്‍ ടാക്സി തൊഴിലാളികളുടെ സമരം ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് സംഭവം. ഗോപിനാഥിനെ ആക്രമിച്ച വടകര സ്വദേശി ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നുച്ചയോടെയാണ് സി ഐ ടി യു എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിമാരിലൊരാളുമായ കെ എന് ഗോപിനാഥിനെ ഉണ്ണികൃഷ്ണന്‍ ആക്രമിച്ചത്. കഴുത്തിന് കുത്തേറ്റ ഗോപിനാഥിനെ എറണാകുളം മെഡിക്കല്‍ സെന്റെര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഊബര്‍ ടാക്സി സമരം ഉദ്ഘാടനം ചെയ്ത് മടങ്ങാനൊരുങ്ങവെ അപ്രതീക്ഷിതമായി ആക്രമണമുണ്ടാവുകയായിരുന്നു, എന്ത് പ്രകോപനത്തിന്റെ പേരിലാണ് അക്രമമെന്ന് വ്യക്തമല്ല. പോലീസ് ഉണ്ണികൃഷ്ണനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

സംഭവത്തെ തുടര്‍ന്ന് പാലാരിവട്ടത്ത് സി ഐ ടി യു ഓട്ടോ ടാക്സി തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.