LiveTV

Live

Kerala

പ്രീ പ്രൈമറി സ്‌കൂള്‍ നടത്തിപ്പിന് മാര്‍ഗ രേഖ വേണമെന്ന് ബാലാവകാശ കമ്മീഷന്‍

പ്രീ പ്രൈമറി സ്‌കൂള്‍ നടത്തിപ്പിന് മാര്‍ഗ രേഖ വേണമെന്ന് ബാലാവകാശ കമ്മീഷന്‍
Summary
പൊതുവിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവര്‍ ഇക്കാര്യത്തില്‍ സമഗ്ര പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണംറിപ്പോര്‍ട്ട് 90 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

പ്രീ പ്രൈമറി സ്‌കൂള്‍ നടത്തുന്നതിന് കൃത്യമായ മാര്‍ഗ രേഖ വേണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവ്. മാര്‍ഗ രേഖ ഉടന്‍ തന്നെ സര്‍ക്കാര്‍ തയ്യാറാക്കണെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവര്‍ ഇക്കാര്യത്തില്‍ സമഗ്ര പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണംറിപ്പോര്‍ട്ട് 90 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

ഒന്നാം ക്ലാസുമുതല്‍ അഞ്ചാം ക്ലാസു വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് പ്രവേശന ഫീസ് ആവശ്യപ്പെട്ട സ്‌കൂളിനെതിരെയുള്ള വിജിലന്‍സ് ഡയറക്ടറുടെ ഹരജി പരിഗണിക്കുന്‌പോഴാണ് പ്രീ െ്രെപമറി വിദ്യാഭ്യാസ കാര്യത്തില്‍ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് കൃത്യമായ മാര്‍ഗ രേഖയില്ല.

2009ലെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 11ാം വകുപ്പ് പ്രകാരം 3 മുതല്‍ 6 വരെയുള്ള കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു മാര്‍ഗരേഖ രേഖയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, സെക്രട്ടറി, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ സമഗ്ര പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.