LiveTV

Live

Kerala

523 കവിതകള്‍ തുടര്‍ച്ചയായി ചൊല്ലി വിദ്യാര്‍ഥികളുടെ റെക്കോഡ് പ്രകടനം

523 കവിതകള്‍ തുടര്‍ച്ചയായി ചൊല്ലി വിദ്യാര്‍ഥികളുടെ റെക്കോഡ് പ്രകടനം
Summary
14 വേദികളില്‍ ആയിട്ടായിരുന്നു പരിപാടി. കേരളീയം 2016 എന്ന് പേരിട്ടിരിക്കുന്ന പരിപാടി ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ പരിഗണനയിലാണ്.

കേരളപ്പിറവി ദിനത്തില്‍ മലയാളം പദ്യങ്ങള്‍ തുടര്‍ച്ചയായി കുട്ടികളുടെ റെക്കോഡ് പ്രകടനം. തൃശൂര്‍ ദേവമാതാ സിഎംഐ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളാണ് 523 പദ്യങ്ങള്‍ തുടര്‍ച്ചയായി ചൊല്ലി റെക്കോഡിട്ടത്.

സ്‌കൂളിലാകെയുള്ള 523 കുഞ്ഞുങ്ങള്‍ കുഞ്ഞു കവിതകള്‍ ഇങ്ങനെ ചൊല്ലികൊണ്ടേയിരുന്നു. ദേവമാതാ സിഎംഐ സ്‌കൂളിലെ ആകെയുള്ള 523 കുട്ടികളാണ് തുടര്‍ച്ചയായി റെക്കോഡിലേക്ക് പദ്യം ചൊല്ലിയത്. എല്ലാം വ്യത്യസ്ത കവിതകള്‍. ഇംഗ്ലീഷ് മീഡിയം സ്‌കൂളാണെങ്കിലും പദ്യങ്ങളെല്ലാം മലയാളത്തിലായിരുന്നു.

അധ്യാപകരുടെയും വീട്ടുകാരുടെയും പരിശീലനത്തിനൊടുവില്‍ ഒന്നര മണിക്കൂര്‍ തുടര്‍ച്ചയായി കുട്ടികള്‍ പാടി. 14 വേദികളില്‍ ആയിട്ടായിരുന്നു പരിപാടി. കേരളീയം 2016 എന്ന് പേരിട്ടിരിക്കുന്ന പരിപാടി ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ പരിഗണനയിലാണ്.