LiveTV

Live

Kerala

കൊച്ചിയില്‍ വീണ്ടും ഓണ്‍ ലൈന്‍ ബാങ്കിങ് തട്ടിപ്പ്

കൊച്ചിയില്‍ വീണ്ടും ഓണ്‍ ലൈന്‍ ബാങ്കിങ് തട്ടിപ്പ്
Summary
കാക്കനാട് സ്വദേശി അനില്‍ കുമാറിന് ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടു. എച്ച് ഡി എഫ് സി ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്

കൊച്ചിയില്‍ വീണ്ടും ഓണ്‍ ലൈന്‍ ബാങ്കിങ് തട്ടിപ്പ്. കാക്കനാട് സ്വദേശി അനില്‍ കുമാറിന് ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു. എച്ച് ഡി എഫ് സി ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഈ കാര്‍ഡ് ഉപയോഗിച്ച് ഇറ്റലി ആസ്ഥാനമായ yoox.com എന്ന ഓണ്‍ലൈന്‍ ഫാഷന്‍ സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയെന്ന മെസേജാണ് അനില്‍ കുമാറിന് ലഭിച്ചത്.പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറ‍ഞ്ഞു. എച്ച്ഡിഎഫ്സിയില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഏത് സ്ഥലത്ത് നിന്നാണ് ഇടപാട് നടത്തിയെന്ന കാര്യത്തില്‍ ബാങ്ക് അധികൃതരും അന്വേഷണം തുടങ്ങി