Top

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ കേരളം ഏറെ മുന്നില്‍

MediaOne Logo

Damodaran

  • Updated:

    2018-06-01 15:52:01.0

Published:

1 Jun 2018 3:52 PM GMT

പദ്ധതികളുടെ സംസ്ഥാനതല അവലേകനയോഗം കൊച്ചിയില്‍ ചേര്‍ന്നു. രാഷ്ട്രീയം മറന്ന് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. പദ്ധതികളുടെ സംസ്ഥാനതല അവലേകനയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സര്‍ക്കാരുകളുടെ രാഷ്ട്രീയവ്യത്യാസം മാറ്റിവെച്ച് വികസനകാര്യത്തില്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും ഗുരുവായൂര്‍, കണ്ണൂര്‍ നഗരങ്ങളെ ആമൃത് നഗരപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

കേന്ദ്ര നഗരവികസനമന്ത്രാലയത്തിനുകീഴിലെ വിവിധ പദ്ധതികളുടെ അവലോകനയോഗത്തിലാണ് പദ്ധതി നടത്തിപ്പിലെ കേരളത്തിന്‍റെ നേട്ടങ്ങളെ കേന്ദ്ര മന്ത്രി പ്രകീര്‍ത്തിച്ചത്. പദ്ധതികള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയത് കേരളമാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് കേന്ദ്രം സര്‍വ്വപിന്തുണയും നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് 200 കോടി, അമൃത് പദ്ധതിയില്‍ 120 കോടി, സ്വച്ച് ഭാരത് പദ്ധതിക്ക് 32 കോടി, കൊച്ചി മെട്രോയ്ക്ക് 1766 കോടി രൂപയും ഇതിനോടകം കേന്ദ്രം അനുവദിച്ചതായു മന്ത്രി അറിയിച്ചു. കേന്ദ്ര ഭവന പദ്ധതിയില്‍ കേരളത്തിനാണ് കൂടുതല്‍ വീടുകള്‍ കേന്ദ്രം അനുവദിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീലും ഉന്നതഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Next Story