LiveTV

Live

Kerala

തരിശ് ഭൂമിയില്‍ നൂറ് മേനി കൊയ്ത് ഊര്‍ങ്ങാട്ടിരിയിലെ ഞാറ്റടി കൂട്ടായ്മ

തരിശ് ഭൂമിയില്‍ നൂറ് മേനി കൊയ്ത് ഊര്‍ങ്ങാട്ടിരിയിലെ ഞാറ്റടി കൂട്ടായ്മ
Summary
അഞ്ച് ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം ഒരു നാട് മുഴുവന്‍ ഏറ്റെടുത്തു

തരിശ് ഭൂമിയില്‍ ജൈവകൃഷിയിലൂടെ വിജയം കൊയ്ത സന്തോഷത്തിലാണ് മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ ഞാറ്റടി കൂട്ടായ്മ. അഞ്ച് ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം ഒരു നാട് മുഴുവന്‍ ഏറ്റെടുത്തു.

8 വര്‍ഷമായി ഈ ഭൂമിയില്‍ യാതൊരു വിധ കൃഷിയും നടന്നിട്ടില്ല. ഹെക്ടര്‍ കണക്കിന് നെല്‍ കൃഷിയുണ്ടായിരുന്ന ഊര്‍ങ്ങാട്ടിരിയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നെല്‍കൃഷി ഗണ്യമായി കുറഞ്ഞു. ഇത് തിരിച്ചറിഞ്ഞ യുവാക്കളുടെ കൂട്ടായ്മയായ ഞാറ്റടി ഈ ഭൂമിയില്‍ കൃഷിയിറക്കി.

മട്ടയരിയാണ് കൃഷി ചെയ്തത്. രണ്ടര ക്വിന്റലില്‍ അധികം നെല്ലു ലഭിച്ചു. തരിശു ഭൂമിയില്‍ ശാസ്ത്രീയമായി കൃഷിയിറക്കിയതാണ് ഈ വിജയത്തിനു കാരണം. ഈ പാടത്ത് ഇനിയും നെല്‍കൃഷി തുടരും. പച്ചില വളങ്ങളാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി ,ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൌക്കത്തലി എന്നിവര്‍ കൊയ്ത്ത് ഉത്സവത്തിന് നേതൃത്വം നല്‍കി.