LiveTV

Live

Kerala

നബിദിന ഘോഷയാത്ര ആശാസ്യകരമല്ലാതെ നടന്നാല്‍ എതിര്‍ക്കും: പി ജയരാജന്‍

Summary
ഇസ്ലാം മത വിശ്വാസികള്‍ക്കിടയില്‍ മതഭ്രാന്ത് പ്രചരിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് ജയരാജന്‍

നബിദിന ഘോഷയാത്ര ആശാസ്യകരമല്ലാതെ നടന്നാല്‍ അതിനെ സിപിഎം എതിര്‍ക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍. എല്ലാ മതവിശ്വാസത്തെയും സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ ഇസ്ലാം മത വിശ്വാസികള്‍ക്കിടയില്‍ മതഭ്രാന്ത് പ്രചരിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കും. സിപിഎം എല്ലാ വിശ്വാസികള്‍ക്കൊപ്പവും എക്കാലവും ഉണ്ടാകുമെന്നും ജയരാജന്‍ കണ്ണൂര്‍ മയ്യിലില്‍ പറഞ്ഞു.